ജില്ലാ ആശുപത്രിയിൽ പിജി ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; മറ്റൊരു ഡോക്ടർ കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി ഡെന്റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റൊരു ഡോക്ടറായ കെ.എം. ബിനുവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസം മുമ്പ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിയ പ്രതി, രാവിലെ ക്ലാസിനിടെ വിദ്യാർഥിനിയുടെ ദേഹത്ത് തടിപ്പുണ്ടെന്ന് പറഞ്ഞ് ഉച്ചയ്ക്ക് ശേഷം തന്റെ സ്വകാര്യ പ്രാക്ടീസ് റൂമിലേക്ക് വരുവാൻ ആവശ്യപ്പെടുകയായിരുന്നു.

 

തുടർന്ന് പരിശോധനയ്ക്കിടെ പ്രതി ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഉടൻ തന്നെ കൺസൾട്ടിങ് മുറിയിൽ നിന്ന് പുറത്തേക്കോടി രക്ഷപ്പെടുകയും ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിക്കുകയും ചെയ്തു. അതേസമയം, സൂപ്രണ്ട് പൊലീസിനെ അറിയിച്ചിട്ടും കേസ് എടുത്തില്ല. രാത്രി എട്ടരക്ക് പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് കേസ് എടുത്തത്. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രാത്രിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തി. തുടർന്ന് രാത്രി ഒരു മണിക്ക് കുമാരപുരത്തെ വീട്ടിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

  • Related Posts

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി

    Spread the love

    Spread the loveമലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.   ഹെവി വാഹനങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *