മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു

Spread the love

മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ശാന്തിനഗറിന് സമീപം ഇന്നുച്ചയോടെയായിരുന്നു സംഭവം. മാനന്തവാടി ഭാഗത്ത് നിന്നും വള്ളിയൂർക്കാവ് ഭാഗത്തേക്ക് പോകു കയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ലോറിയിൽ തട്ടിത്തെറി ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്ന് തരിപ്പണമായെങ്കിലും മിറ്റ്ല്ലാജ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെങ്കല്ലിറക്കിയ ശേഷം തിരിച്ചു പോകുന്ന വഴിയായിരുന്നു സംഭവമെന്നും, പാഞ്ഞു വന്ന ബൈക്ക് ലോറിയുടെ മുൻവശത്ത് അരികിലായി തട്ടി തെറിക്കുകയായിരുന്നെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രികന് ഗുരുതര പരിക്കേൽക്കാതിരുന്നതെന്നും കൊട്ടിയൂർ സ്വദേശിയായ ലോറി ഡ്രൈവർ ബിബിൻ പറഞ്ഞു.

 

  • Related Posts

    കൊച്ചുമകളെ ക്രൂരമായി പീഡിപ്പിച്ച ഭർതൃപിതാവിനെതിരെ പെൺകുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    Spread the love

    Spread the loveകണ്ണൂർ: സ്വന്തം കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിലായ നാടകനടനും ഓട്ടോഡ്രൈവറുമായ പയ്യന്നൂർ രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മകന്റെ ഭാര്യ. പ്രതിയുടെ ക്രൂരതകളെക്കുറിച്ച് താൻ തുറന്നുപറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും, തനിക്ക് മാനസികരോഗമാണെന്ന്…

    ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

    Spread the love

    Spread the loveകൊച്ചി: ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം.   സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ……

    Leave a Reply

    Your email address will not be published. Required fields are marked *