റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; ‘മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി’ എന്ന് കമന്റുകൾ

Spread the love

മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ബോഡി ബിൽഡറായ ലിബിൻ മാത്യുവുമായി ശനിയാഴ്ച മുംബൈയിൽ വച്ചായിരുന്നു റിമിയുടെ വിവാഹം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

 

വിവാഹസത്കാരത്തിൽ കിടിലൻ ഡാൻസുമായെത്തിയ റിമിയുടെ അമ്മ റാണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ നൃത്തം ചെയ്യുന്ന റാണിയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. ‘പെണ്ണേ പെണ്ണേ നിൻ കല്യാണമായി…’ എന്ന പാട്ടിനൊപ്പമാണ് റിമിയുടെ അമ്മ ചുവടു വച്ചത്.

 

വേദിയിൽ നിന്ന് ലിബിനും റിമിയും അമ്മയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോകളിൽ കാണാം. മകളെ ആശംസിച്ചു കൊണ്ടുള്ള റാണിയുടെ നൃത്തത്തിന് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിമിയുടെ ഗാനത്തിനൊപ്പമാണ് കുടുംബാംഗങ്ങൾ വിളക്കു തെളിയിച്ചത്.

 

സഹോദരൻ റിങ്കു ടോമിയും ഭാര്യയും നടിയുമായ മുക്തയും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. അമ്മയുടെ ചുറുചുറുക്കുന്ന ആവേശവുമുള്ള സ്വഭാവം കണ്ട് റിമിയ്ക്ക് ഈ പ്രകൃതം അമ്മയിൽ നിന്നും കിട്ടിയെന്നാണ് ആരാധകർ പറയുന്നത്.

 

റിമി ടോമിയുടെ വേദികളിലെ ആ വലിയ ഊർജത്തിന്റെ രഹസ്യം അമ്മ തന്നെയാണെന്നാണ് ആരാധകർ സ്‌നേഹത്തോടെ പറയുന്നത്. വിവാഹ ശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം.

  • Related Posts

    മുഖചർമത്തിന് ഇനി സുരക്ഷിതമായ പരിചരണം; സെറ്റാഫിൽ ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ

    Spread the love

    Spread the loveചർമത്തിന്റെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും സംരക്ഷിക്കാൻ സഹായിക്കുന്ന സ്കിൻകെയർ ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ് സെറ്റാഫിൽ (Cetaphil). ഫെയ്സ് വാഷ്, ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ, ഹൈഡ്രേറ്റിങ് ജെൽ തുടങ്ങി ദൈനംദിന ചർമസംരക്ഷണത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ സെറ്റാഫിൽ വിപണിയിലെത്തിക്കുന്നുണ്ട്. ചർമത്തിലെ…

    ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായിക

    Spread the love

    Spread the loveഗായിക റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ പള്ളിയിൽവച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. മുംബൈയിലെ ഡോംബിവല്ലിയിലെ പള്ളിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.…

    Leave a Reply

    Your email address will not be published. Required fields are marked *