തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

Spread the love

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ( തിങ്കളാഴ്ച) ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി തിങ്കളാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും സമീപ പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

 

ചൊവ്വാഴ്ചയോടെ പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അടുത്ത രണ്ട് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • Related Posts

    36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തെ തടവിന് ശേഷം ഇന്ന് (നവംബർ 16) ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനാകും. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക്…

    ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ

    Spread the love

    Spread the loveപറവൂർ ∙ ബൈക്കിന്റെ എൻജിൻ പാർട്സുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അസം സ്വദേശികളായ സെയ്ഫുൾ ഇസ്‌ലാം (53), അനാർ ഹുസൈൻ (37) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളുവള്ളി ഭാഗത്തുള്ള ടൂ വീലർ…

    Leave a Reply

    Your email address will not be published. Required fields are marked *