ലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു

Spread the love

ബെയ്ജിങ്: വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ചൈന വിജയകരമായി പൂര്‍ത്തിയാക്കി. വാണിജ്യ വ്യോമയാനരംഗത്ത് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചൈനയുടെ സുപ്രധാന ചുവടുവെയ്പ് ആയാണ് ഇതിനെ കാണുന്നത്.

 

10 ടണ്‍ ഭാരമുള്ള സിഇ- 25എ വിമാനമാണ് പറത്തിയത്. ഷാന്‍ഡോങ് പ്രവിശ്യയില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരുമായാണ് വിമാനം പറന്നുയര്‍ന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ വിമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമാക് ആണ് വികസിപ്പിച്ചത്. 400 കിലോമീറ്ററാണ് ദൂരപരിധി. 16 മിനിറ്റും 38 സെക്കന്‍ഡും വിമാനം പറന്നു.

ഇന്ധനം ഉപയോഗിക്കുന്ന സാധാരണ വിമാനങ്ങൡ നിന്ന് വ്യത്യസ്തമായി, ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്- ഫാന്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിറകുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ഫാനുകള്‍ വഴിയാണ് വിമാനത്തിന് കുതിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്.

  • Related Posts

    പുത്തൻ തന്ത്രം; ‘ഇങ്ങനെ ബാങ്ക് അക്കൗണ്ട്’ തുറക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത്, അഞ്ച് അപകടസൂചനങ്ങൾ പുറത്തുവിട്ട് യുഎഇ

    Spread the love

    Spread the loveഅബുദാബി ∙ ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തുറപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്ന വ്യാജ റിക്രൂട്ടർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാൻ അഞ്ച് മുന്നറിയിപ്പു സൂചനകളും മന്ത്രാലയം…

    നാട്ടിലെത്തിയ പ്രവാസിയെ കാത്ത് മൂന്ന് ഭാര്യമാർ: വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ

    Spread the love

    Spread the loveധാക്ക ∙ മലേഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലദേശി പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ വൈറൽ വിഡിയോയിൽ സൈബർ ലോകത്ത് ആശയക്കുഴപ്പം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ യുവാവിന്റെ ഭാര്യമാരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേരും ഒരേസമയം…

    Leave a Reply

    Your email address will not be published. Required fields are marked *