പൂജയ്ക്കൊരുക്കിയ പ്രസാദം കുട്ടി കഴിച്ചു; നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് അമ്മ

Spread the love

സമസ്തിപൂർ: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ ഛഠ് പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾക്കിടയിൽ പ്രസാദം കഴിച്ചുവെന്ന കാരണത്താൽ നാല് വയസ്സുള്ള മകളെ അമ്മ മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മയായ റീന കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

 

രാജു പാസ്വാന്റെയും റീന കുമാരിയുടെയും മകളായ സുഹാനി കുമാരിയാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾ ഛഠ് പൂജയുടെ ആവശ്യങ്ങൾക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. പൂജയ്ക്കായി നിവേദ്യമൊരുക്കുന്നതിനിടയിൽ കുട്ടി പ്രസാദത്തിൽ നിന്ന് എടുത്തു കഴിച്ചതാണ് അമ്മയെ പ്രകോപിപ്പിച്ചത്.

 

തുടർന്ന് അമ്മ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ സ്വകാര്യ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സമസ്തിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

  • Related Posts

    ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണകവർച്ചാ കേസിൽ മാളവിക ജൂവലറി ഉടമ ജയറാം അറസ്റ്റിൽ. ഇയാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജൂവലറി വ്യാപാരവുമായി ബന്ധപ്പെട്ട് കുടിപ്പകയാണ് കവർച്ചയിലേക്ക് എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജയറാം വൈഷ്ണവി ജൂവലറി ഉടമയായ…

    അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ പത്താം നിലയിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു; നിർണായകമായത് വാട്‌സ്ആപ്പ് സന്ദേശം

    Spread the love

    Spread the loveഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണ് സ്കൂൾ വിദ്യാർഥി മരിച്ചു. ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലുള്ള ജ്യോതിനഗറിലാണ് സംഭവമുണ്ടായത്. ഗുരുകുൽ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ്…

    Leave a Reply

    Your email address will not be published. Required fields are marked *