ഫോൺ ചാർജ് ചെയ്യാനിട്ട് കുളിക്കാൻ പോയി; മടങ്ങിവന്നപ്പോൾ അക്കൗണ്ടിൽ നിന്ന് കവർന്നത് 2.79 ലക്ഷം രൂപ

Spread the love

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. മയ്യിൽ പട്ടാന്നൂർ സ്വദേശിയായ വി. ബിനുവിനാണ് സൈബർ തട്ടിപ്പിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ (2,79,000 രൂപ) നഷ്ടമായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

 

രാത്രി എട്ടേകാലോടെ ഫോൺ പ്ലഗ്ഗിൽ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ ബിനു, തിരികെ വന്നപ്പോൾ ഫോൺ സ്ക്രീനിൽ കണ്ട നോട്ടിഫിക്കേഷൻ കണ്ട് ഞെട്ടുകയായിരുന്നു. അക്കൗണ്ടിൽ നിന്നും 1,80,000 രൂപ പിൻവലിക്കപ്പെട്ടതായി ഫോണിൽ മെസ്സേജ് വന്നിരുന്നു. ഉടൻതന്നെ കാനറാ ബാങ്കിന്റെ ‘എ.ഐ വൺ’ എന്ന ആപ്പ് തുറന്നു പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. രാത്രി 8:36-ന് 99,000 രൂപയും, തൊട്ടുപിന്നാലെ 8:37-ന് 1,80,000 രൂപയും അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. വെറും 52 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപ് ഇത്രയും വലിയ തുക അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായത്.

 

ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ചയെന്ന് പരാതി

പണം നഷ്ടപ്പെട്ടതിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകൾ ഉണ്ടായതായി ബിനു സംശയിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമാണ് ഈ അക്കൗണ്ടിൽ നിന്നും ഓൺലൈനായി കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ. അന്ന് രാവിലെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി മുപ്പതിനായിരത്തിലധികം രൂപ ബിനു ഓൺലൈനായി അയച്ചിരുന്നു. അതിനാൽ തന്നെ ബാക്കി എഴുപതിനായിരത്തിൽ താഴെ രൂപ മാത്രമേ അക്കൗണ്ടിൽ നിന്നും പോകാൻ പാടുള്ളൂ എന്നിരിക്കെയാണ് ലക്ഷങ്ങൾ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

 

നഷ്ടപ്പെട്ട തുകയിൽ ഒരു ഇടപാട് ‘അമർജിത് കൗർ’ എന്ന പേരിലേക്കും, രണ്ടാമത്തെ വലിയ തുക ഒരു ഫോൺ നമ്പറിലേക്കുമാണ് പോയിരിക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള ഈ ഫോൺ നമ്പർ ഇപ്പോഴും സജീവമാണെന്നും ബിനു പറയുന്നു.

 

കുടുക്കിയത് വ്യാജ ‘എം പരിവാഹൻ’ ആപ്പ്?

പരാതിയെ തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിനുവിന്റെ ഫോണിൽ നിന്നും മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളും ഓൺലൈൻ ജനസേവാ കേന്ദ്രവും നടത്തുന്ന ബിനുവിന് വാഹനങ്ങളുടെ ടാക്സ് അടക്കാനും മറ്റും എം പരിവാഹൻ ആപ്പ് നിരന്തരം ആവശ്യമായിരുന്നു. ഈ വ്യാജ ആപ്പിലൂടെയാകാം തട്ടിപ്പുകാർ ഫോൺ ചോർത്തി പണം കവർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാങ്കിന്റെ കൂടി പിഴവുള്ള ഈ തട്ടിപ്പിൽ, നഷ്ടപ്പെട്ട തന്റെ പണം എത്രയും വേഗം തിരികെ കിട്ടണമെന്ന ഒറ്റ ആവശ്യമാണ് ഇപ്പോൾ ബിനുവിനുള്ളത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

  • Related Posts

    ഷോക്കേറ്റ് മരണത്തിന് നഷ്ടപരിഹാരം: വാഗ്ദാനം 25 ലക്ഷവും ജോലിയും; നൽകിയത് ഒരു ലക്ഷം മാത്രം

    Spread the love

    Spread the loveആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കെ.എസ്.ഇ.ബി. കബളിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്ത്. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും…

    യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

    Spread the love

    Spread the loveതൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ചു. നവി മുംബൈ സ്വദേശിയായ യശ് സിംഗിനെയാണ് (20) മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ്…

    Leave a Reply

    Your email address will not be published. Required fields are marked *