5000 ബാക്കി വച്ച് 9,95,000 രൂപ പിൻവലിച്ചു; നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി, 3 പേർ കസ്റ്റഡിയിൽ

Spread the love

നിലമ്പൂർ (മലപ്പുറം) ∙ ബാങ്കിൽനിന്ന് പണവുമായി ഇറങ്ങുകയായിരുന്ന യുവാവിൽനിന്ന് 9,95,000 രൂപ പിടിച്ചുപറിച്ചെന്നു പരാതി. അമരമ്പലം സൗത്ത് കിഴക്കേ പാലമഠം കുമ്മാളി ഫിറോസിന്റെ പരാതിയിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ പിടികൂടാനുണ്ട്. പിടിവലിക്കിടെ കത്തി തട്ടി ഫിറോസിന്റെ കൈവിരലിനു മുറിവേറ്റു. പിടിച്ചുപറി സംഘത്തിലെ ഒരാൾക്കും പരുക്കേറ്റതായി സൂചനയുണ്ട്.

 

നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ കോണിപ്പടിയിൽവച്ച് ഇന്നലെ രാവിലെ 11.15ന് ആണു സംഭവം. ചെറുകോട് സ്വദേശിയായ സുഹൃത്ത് തന്റെ അക്കൗണ്ടിൽ കടമായി 10 ലക്ഷം രൂപ നിക്ഷേപിച്ചെന്നും. 5000 രൂപ ഒഴികെ ബാക്കി തുക പിൻവലിച്ച് ഇറങ്ങിവരുമ്പോൾ ഏതാനും പേർ വളഞ്ഞ് മർദിച്ച് പണം പിടിച്ചുപറിച്ചെന്നുമാണ് ഫിറോസിന്റെ പരാതി. പിടിച്ചുപറി സംഘം കുത്താൻ ഓങ്ങിയ കത്തി ഫിറോസ് പിടിച്ചുവാങ്ങി സംഘത്തിലെ ഒരാളെ കുത്തി പരുക്കേൽപിച്ചു. വെള്ളനിറമുള്ള കാറിൽ പണപ്പൊതിയുമായി സംഘം കടന്നുകളഞ്ഞു. കൂടുതൽപേർ സംഘത്തിലുണ്ടായിരുന്നതായി പറയുന്നു. ഫിറോസ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വിഡിയോ പൊലീസിനു കിട്ടി. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ ശ്രമം തുടങ്ങി.

  • Related Posts

    ഷോക്കേറ്റ് മരണത്തിന് നഷ്ടപരിഹാരം: വാഗ്ദാനം 25 ലക്ഷവും ജോലിയും; നൽകിയത് ഒരു ലക്ഷം മാത്രം

    Spread the love

    Spread the loveആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കെ.എസ്.ഇ.ബി. കബളിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്ത്. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും…

    യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

    Spread the love

    Spread the loveതൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ചു. നവി മുംബൈ സ്വദേശിയായ യശ് സിംഗിനെയാണ് (20) മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ്…

    Leave a Reply

    Your email address will not be published. Required fields are marked *