ഹോസ്റ്റലിൽവച്ച് മലയാളി വിദ്യാർഥിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയായ മലയാളിക്ക് ഉസ്ബെക്കിസ്ഥാനിൽ ശിക്ഷ

Spread the love

ഹരിപ്പാട് ( ആലപ്പുഴ)∙ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ സാവരിയ ബസന്ത് (21) മർദനമേറ്റു മരിച്ച കേസിൽ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ വിധിച്ചെന്നു വിവരം ലഭിച്ചതായി സാവരിയയുടെ ബന്ധുക്കൾ. മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനാമിനെയാണ് (22) ശിക്ഷിച്ചത്. സാവരിയയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷകനാണ് ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഈ വിവരം അറിയിച്ചതെന്നും സാവരിയയുടെ ബന്ധുക്കൾ പറഞ്ഞു.

 

പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ തന്നെ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞമാസം സാവരിയയുടെ പിതാവിനെ കേസിൽ വിസ്തരിച്ചിരുന്നു. വിധിന്യായത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഉസ്ബെക്കിസ്ഥാൻ ക്രിമിനൽ കോഡിലെ 104– ാം വകുപ്പു പ്രകാരമാണു തടവു വിധിച്ചത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്നും അഭിഭാഷകൻ അറിയിച്ചതായി സാവരിയയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു ഹരിപ്പാട് പൊലീസ് പറഞ്ഞു.

 

ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു. സാവരിയയും സഹപാഠി സദറുൽ അനാമും ഹോസ്റ്റൽ സൗകര്യം കുറവായതിനാൽ ഒരേ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലാണ് കൊലപാതകം നടന്നത്. ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു നാട്ടിലെത്താനിരിക്കെയാണു സാവരിയയുടെ മരണം. ഹോസ്റ്റലിൽവച്ചു സദറുൽ അനാം സാവരിയയെ ക്രൂരമായി മർദിച്ചെന്നും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണു കേസ്.

 

നാട്ടിൽ സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. വിധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

  • Related Posts

    മുഖംമൂടി ധരിച്ച് ബൈക്കിലെത്തി, ലിഫ്റ്റ് വാഗ്ദാനം; മണിക്കൂറുകൾക്കുള്ളിൽ പൊലീസുകാരൻ മരിച്ചു: നിർണായക ദൃശ്യങ്ങൾ

    Spread the love

    Spread the loveചണ്ഡീഗഡ്∙ പഞ്ചാബിൽ പൊലീസുകാരൻ വിനോദ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടുപേർ ചേർന്ന് വിനോദിനെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ചേർന്ന് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന്…

    രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്

    Spread the love

    Spread the loveരാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ടോൾ പിരിവ് ഒക്ടോബർ മാസത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 6,640 കോടി രൂപയിലെത്തി. മുൻവർഷം ഒക്ടോബറിൽ ലഭിച്ച 5,715 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *