13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം! തലയൂരാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ നീക്കം; ‘സ്റ്റേ വയർ പറിഞ്ഞത് ട്രാക്ടർ കൊണ്ട് നിലം ഉഴുതപ്പോഴെന്ന്’ പൊലീസിൽ പരാതി!

Spread the love

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ, നടപടികളിൽ നിന്ന് രക്ഷപ്പെടാൻ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ നീക്കം. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെ തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് പറിഞ്ഞുപോയതെന്ന് കാട്ടി വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ബിജു താനൂർ പൊലീസിൽ പരാതി നൽകി. വരമ്പിലെ വൈദ്യുത പോസ്റ്റ് അപകടാവസ്ഥയിലായതും നിലം ഉഴുതത് മൂലമാണെന്നാണ് പരാതിയിലെ വാദം. അപകടത്തിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് വെന്നിയൂർ സെക്ഷനിലെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോടും ആവർത്തിച്ചു.

 

ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് വീടിന് സമീപത്തെ പാടത്ത് കളിക്കുന്നതിനിടെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഷോക്കേൽക്കാൻ സാധ്യതയുള്ള അപകടാവസ്ഥയെക്കുറിച്ച് നേരത്തെ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു.

 

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി രംഗത്തെത്തിയിരുന്നു. അപകടം അതീവ സങ്കടകരമാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നും ബോർഡ് വ്യക്തമാക്കി. സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ജുനൈദിന്റെ കുടുംബത്തിന്റെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനിടെ, മന്ത്രി സണ്ണി ജോസഫ് ജുനൈദിന്റെ പിതാവിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *