വെടിയേറ്റ് യുവാവിന്റെ മരണം, മുഖം ചിതറിയനിലയിൽ; തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്ന് നിഗമനം

Spread the love

ബോവിക്കാനം (കാസർകോഡ്): പതിവുപോലെ ശാന്തമായിരുന്ന മുളിയാറിന്റെ പുലരിയെ ഞെട്ടിച്ചാണ് യുവാവിന്റെ വെടിയേറ്റുള്ള മരണവാർത്ത കാട്ടുതീപോലെ പടർന്നത്. വനമേഖലയോട് ചേർന്നുള്ള ഗ്രൗണ്ടിൽ മുഖം ചിതറിയനിലയിൽ യുവാവിനെ കണ്ടെത്തിയതോടെ നാടൊന്നാകെ നടുങ്ങി. മഞ്ചക്കൽ കാട്ടിപ്പള്ളം ഹൗസിൽ ഹൈദരലിയെയാണ് (27) മരിച്ചത്.

 

സ്‌കൂട്ടറിന് മുന്നിൽ വെച്ച നാടൻതോക്ക് അബദ്ധത്തിൽ പൊട്ടിയാണ് മരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കാട്ടിപ്പള്ളത്തിന് നാലുഭാഗവും വനമേഖലയാണ്. 45 വീടുകൾ മാത്രമാണിവിടെയുള്ളത്. മുളിയാർ പഞ്ചായത്തിന്റെ 60 ശതമാനത്തോളം ഭാഗവും വനമേഖലയും പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടവുമാണ്. രാത്രിയിൽ നായാട്ടുസംഘം ഇവിടങ്ങളിൽ സജീവമാണെന്ന് നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. കാട്ടുപന്നികളെയും കാട്ടുമുയലുകളെയുമാണ് വേട്ടയാടിയിരുന്നത്. ഗൾഫിലായിരുന്ന ഹൈദരലി ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ചെയ്തുവരികയായിരുന്നു.

 

ഞായറാഴ്ച ബാവിക്കരയിലുള്ള സഹോദരി വീട്ടിൽ വന്നപ്പോൾ നൽകാൻ മറന്നുപോയ മത്സ്യവുമായി രാത്രി ഏഴോടെയാണ് ഹൈദരലി വീട്ടിൽനിന്ന്‌ ഇറങ്ങിയത്. വീണുകിടന്ന സ്‌കൂട്ടറിൽ പ്ലാസ്റ്റിക്ക് കൂടിൽ സൂക്ഷിച്ച മത്സ്യം കണ്ടെത്തിയിരുന്നു. ഹൈദരലി നായാട്ടുസംഘത്തിലുള്ളതായി നാട്ടുകാർക്ക് അറിവില്ല.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *