വ്യാജ സ്കാനർ ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടി;വയനാട് സ്വദേശി പിടിയിൽ

Spread the love

 

ഇരിക്കൂർ: ഇരിക്കൂറിലെ മാമാനത്ത് പ്രവർത്തിച്ചുവരുന്ന നാഷണൽ സ്മാർട്ട് ഹോം എന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പിൽ നിന്ന് വ്യാജ സ്കാനർ ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടിയെടുത്ത തലപ്പുഴ സ്വദേശി ജാബിർ (33) നെ ഇരിക്കൂർ പോലീസ് അറസ്റ്റു ചെയ്‌തു. തൻ്റെ സ്വന്തം സ്കാനർ കസ്റ്റമർക്ക് നൽകിയും, സ്വന്തം ഫോൺ നമ്പറിലേക്ക് ഗൂഗിൾ പേ വഴി പണം വാങ്ങിയും വഞ്ചിക്കുന്ന രീതിയാണ് പ്രതി ചെയ്തതെന്ന് സ്ഥാപനത്തിന്റെ മാനേജർ ചക്കരക്കൽ സ്വദേശി ഷമീർ പറഞ്ഞു. കൃത്യം പിടിക്കപ്പെട്ടപ്പോൾ 15 ലക്ഷം രൂപ ഉടമയ്ക്ക് നൽകിയ പ്രതി ബാക്കി 37 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം മുങ്ങുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിയ ഇരിക്കൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  • Related Posts

    നീലഗിരി നെല്ലാകോട്ടയിൽ കാട്ടാന ആക്രമണം:ഒരാൾ മരിച്ചു

    Spread the love

    Spread the loveനീലഗിരി നെല്ലാ കോട്ട റാക്കോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ആശുപത്രിയിൽ വാച്ച്മാൻ ജോലിചെയ്യുന്ന വെള്ള പാണ്ടിയാണ് മരിച്ചത്.രാത്രിയിൽ ജോലിക്കായി പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

    തോട്ടിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveകോട്ടത്തറ ചോയിമൂല തോട്ടിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.വാളറോട്ട് ഉന്നതിയിലെ കൈമ(70)യാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

    Leave a Reply

    Your email address will not be published. Required fields are marked *