ആശങ്കയൊഴിയാതെ ആകാശം: വിമാനങ്ങൾ പലതും റദ്ദാക്കി, വിമാനക്കമ്പനികളുടെ സർവീസ് വിവരങ്ങൾ…

Spread the love

നെടുമ്പാശേരി ∙ കൊച്ചിയിൽനിന്ന് ഇന്നലെ വിവിധ ഗൾഫ് മേഖലകളിലേക്ക് 8 വിമാന സർവീസുകൾ നടത്തി. കൊച്ചിയിലേക്ക് 6 വിമാനങ്ങൾ സർവീസ് നടത്തി. ഫുജൈറ, മസ്കത്ത്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൊച്ചിയിലേക്കുള്ള സർവീസുകൾ. ഇന്നലെ കൊച്ചിയിലേക്കു മസ്കത്തിൽനിന്നു മാത്രം 6 സർവീസുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മൂന്നും ഒമാൻ എയർ രണ്ടും ഇൻഡിഗോ ഒന്നും സർവീസ് നടത്തി.

 

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ 5 വിമാനങ്ങൾ രാജ്യാന്തര സർവീസുകൾ നടത്തി. ക്വാലലംപുർ, മസ്കത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസുകൾ. വിവിധ ഗൾഫ് നാടുകളിലേക്കു കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്നു പുറപ്പെടേണ്ട 13 സർവീസുകളും നാളെ പുറപ്പെടാനുള്ള 6 സർവീസുകളും റദ്ദാക്കി. ഇന്നലെ ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിൽ എത്തേണ്ട 21 സർവീസുകളും ഇന്നും നാളെയുമായി എത്തേണ്ട 20 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

 

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ 31 വിമാന സർവീസുകൾ റദ്ദാക്കി. എത്തിച്ചേരേണ്ട 16 വിമാനങ്ങളും ഇവിടെ നിന്നു പുറപ്പെടേണ്ട 15 വിമാനങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് പുനരാരംഭിച്ചു. എന്നാൽ, മറ്റു സർവീസുകളൊന്നും നടന്നില്ല. ഇന്നും മസ്കത്ത് സർവീസ് മാത്രം നടക്കും.

 

വിമാനക്കമ്പനികളുടെ സർവീസ് വിവരങ്ങൾ

∙ എയർ ഇന്ത്യ എക്സ്പ്രസ്: കൊച്ചി, കോഴിക്കോട്, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളെ മസ്കത്തുമായി ബന്ധിപ്പിച്ചുള്ള സർവീസുകൾ ഇന്നും തുടരും. റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്കും കൊച്ചിയിലേക്കും ഇന്നു മുതൽ ശനിയാഴ്ച വരെ പ്രത്യേക സർവീസ്.

കൊച്ചി–റാസൽഖൈമ (പുലർച്ചെ 4.25), റാസൽഖൈമ–കൊച്ചി (രാവിലെ 9.55), മുംബൈ–റാസൽ‍ഖൈമ (ഉച്ചയ്ക്ക് 2.25), റാസൽഖൈമ–മുംബൈ (വൈകിട്ട് 6.55), ഡൽഹി–റാസൽഖൈമ (പുലർച്ചെ 4.35), റാസൽഖൈമ–ഡൽഹി (രാവിലെ 9.35). ഇതിനു പുറമേ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും ശനിയാഴ്ച വരെ മസ്കത്തിൽ നിന്ന് അധികസർവീസുകളുണ്ടാകും. മുംബൈ–മസ്കത്ത് (വൈകിട്ട് 6), മസ്കത്ത്–മുംബൈ (വൈകിട്ട് 9), ഡൽഹി–മസ്കത്ത് (രാവിലെ 9.55), മസ്കത്ത്–ഡൽഹി (ഉച്ചയ്ക്ക് 12.50). അതത് സ്ഥലങ്ങളിലെ പ്രാദേശിക സമയമാണ് ബ്രാക്കറ്റിലുള്ളത്.

 

∙ എയർ ഇന്ത്യ: ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിദേശകമ്പനികളുടെ സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ അധിക സർവീസ് നടത്തും. മാർച്ച് 11 വരെ ഡൽഹിക്കും ടൊറന്റോയ്ക്കുമിടയിൽ 3 അധിക സർവീസ്. മാർച്ച് 10 വരെ ഡൽഹി– ഫ്രാങ്ക്ഫർട്ട് റൂട്ടിൽ 3 സർവീസും ഡൽഹി– പാരിസ് റൂട്ടിൽ ഒരു ഫ്ലൈറ്റും ക്രമീകരിച്ചു.

 

∙ ഇൻഡിഗോ: മസ്കത്ത്, ജിദ്ദ, മദീന, ആതൻസ്, ദുബായ്, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ ആരംഭിച്ചു. അനുമതി ലഭിച്ചാൽ ഇന്നു മുതൽ യുഎഇയിൽ നിന്ന് അധികസർവീസുകൾ നടത്തും.

 

∙ ആകാശ: ജിദ്ദയിൽ നിന്ന് മുംബൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്നലെ സർവീസ് നടത്തി. ഇന്ന് മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്തും. ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഇന്നുമുണ്ടാകില്ല.

 

∙ എമിറേറ്റ്സ്: ദുബായിൽ നിന്നുള്ള ചില സർവീസുകൾ മാത്രം പ്രവർത്തിക്കും. ഭൂരിഭാഗം സർവീസുകളും മാർച്ച് 7 വരെയുണ്ടാകില്ലെന്ന് അറിയിച്ചു. വിവരങ്ങൾക്ക്: emirat.es/flightstatus

 

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *