‘എല്ലാം ദൈവത്തിന്റെ സമ്മാനം’, ആൺകുഞ്ഞ് വേണമെന്ന് കുടുംബം; 37 കാരി ഗർഭം ധരിച്ചത് 11 തവണ

Spread the love

ജിന്ദ്∙ ആൺകുട്ടി വേണമെന്ന കുടുംബത്തിന്റെ ആഗ്രഹം സാധിക്കാൻ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ 37 വയസ്സുള്ള യുവതി കുട്ടികൾക്കു ജന്മം നൽകിയത് 11 തവണ. പത്തുപ്രാവശ്യവും ജനിച്ചത് പെൺകുട്ടികളായതോടെ പതിനൊന്നാമതും യുവതിക്ക് ഗർഭം ധരിക്കേണ്ടിവന്നു. ഇക്കുറി ആൺകുഞ്ഞു ജനിച്ചതോടെ ‘ദിൽഖുഷ്’ എന്ന പേരുനൽകിയാണ് കുടുംബം കുഞ്ഞിനെ വരവേറ്റത്.

 

മാതാവിന്റെ ആരോഗ്യത്തെയോർത്തു ആശുപത്രി അധികൃതർ അതീവ കരുതലോടെയാണ് ഗർഭിണിയെ പരിചരിച്ചത്. പ്രസവത്തിനിടെ മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടിവന്നു. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. ജനുവരി മൂന്നിനാണ് പതിനൊന്നാമത്തെ പ്രസവത്തിനു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

19 വർഷത്തെ ദാമ്പത്യത്തിലാണു യുവതിക്ക് 11 പ്രാവശ്യം ഗർഭം ധരിക്കേണ്ടിവന്നത്. ഇതിനുള്ള പ്രധാനകാരണം കുടുംബത്തിനു ആൺകുഞ്ഞുവേണമെന്ന ആഗ്രഹമായിരുന്നു. രാജ്യത്ത് പ്രത്യേകിച്ച് ഹരിയാനയിൽ ആൺകുഞ്ഞ് വേണമെന്ന ആഗ്രഹം കുടുംബങ്ങളിൽ ഇപ്പോഴുമുണ്ട്.

 

അതേസമയം കുടുംബത്തിൽ ആൺകുഞ്ഞ് വേണമെന്നു താനും തന്റെ മൂത്തപെൺമക്കളും ആഗ്രഹിച്ചിരുന്നതായി യുവതിയുടെ ഭർത്താവ് സഞ്ജയ് കുമാർ പറഞ്ഞു. വരുമാനം പരിമിതമാണെങ്കിലും പെൺമക്കൾക്കെല്ലാം വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. ദിവസ വേതന തൊഴിലാളിയാണ് ഇയാൾ. ദമ്പതികളുടെ മൂത്ത മകൾ പ്ലസ്ടുവിനു പഠിക്കുകയാണിപ്പോൾ. സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നും കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണെന്നുമാണ് മാധ്യമങ്ങളോടു സംസാരിക്കവേ സഞ്ജയ്കുമാർ പറഞ്ഞത്. അതേസമയം തന്റെ പത്തുമക്കളുടെ പേര് പെട്ടെന്നു ഓർത്തെടുക്കാൻ സഞ്ജയ്കുമാർ ബുദ്ധിമുട്ടുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *