ആഡംബര കാറുകളിൽ കറങ്ങി മോഷണം; നിർമിക്കുന്നത് കോടികൾ വിലമതിക്കുന്ന വീട്, സൈനുദ്ദീൻ സിസിടിവിയിൽ കുടുങ്ങി

Spread the love

മഞ്ചേരി∙ വസ്ത്ര വ്യാപാരിയാണെന്നു പറഞ്ഞു ആളുകളെ വിശ്വസിപ്പിച്ചു ആൾ താമസം ഇല്ലാത്ത വീടുകളിൽ തുടർച്ചയായി മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. തേഞ്ഞിപ്പലം 14–ാം മൈൽ കിഴക്കേക്കോട്ടായി സൈനുദ്ദീനെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്ക് എടുത്ത് ആളുകൾ ഇല്ലാത്ത വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന്റെ തെളിവ് നശിപ്പിച്ചശേഷം അടുത്ത മോഷണം ആസൂത്രണം ചെയ്യും. മോഷണ മുതൽ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് രീതി. ഒരു പ്രദേശത്ത് കവർച്ച നടത്തിയശേഷം അടുത്ത ജില്ലയിൽ പോയി സുഖ ജീവിതം നയിക്കും. പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു.

 

പാലക്കാട് ജില്ലയിൽ ഒട്ടേറെ കേസുകളുള്ള സൈനുദ്ദീൻ 2024ൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ആഡംബര കാറുകളിൽ കറങ്ങി നടന്നാണ് വീടുകൾ കണ്ടെത്തുന്നത്. അർധരാത്രി ഇരുചക്ര വാഹനത്തിൽ എത്തി മുഖം മറച്ചാണ് വീടുകളിൽ കയറിയിരുന്നത്. കോടികൾ വിലമതിക്കുന്ന ആഡംബര വീടാണ് പ്രതി കാവനൂരിനു സമീപം നിർമിക്കുന്നത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചും സമാനരീതിയിൽ മോഷണം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

 

ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉബൈദുല്ല, സാലിം, സിപിഒമാരായ ധനേഷ്, ബിജു, മുജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *