സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു

Spread the love

നെയ്യാറ്റിൻകര ∙ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനം നൊന്ത് ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവ് നെയ്യാറ്റിൻകര വ്ലാങ്ങാമുറി തിരുമംഗലം അരുൺ കോട്ടേജിൽ കെഎസ്ആർടിസി റിട്ട. എടിഒ: കെ.ക്രിസ്തുദാസ് (77) മരിച്ചു. മിനിയാന്നു രാവിലെയായിരുന്നു ഭാര്യ പി.നളിനകുമാരിയുടെ (65) അന്ത്യം. വീട്ടുവളപ്പിൽ ഇരുവരുടെയും സംസ്കാരം നടത്തി.

 

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്, വീടിനുപിന്നിലായി വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ചു നളിന കുമാരി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3ന് രാവിലെ മരിച്ചു. നളിന കുമാരിക്ക് 90% പൊള്ളലേറ്റിരുന്നു. പക്ഷാഘാതമുണ്ടായ ക്രിസ്തുദാസ് ഏതാനും വർഷങ്ങളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 

ക്രിസ്തുദാസിന്റെ നിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത് നളിനകുമാരിയെ കടുത്ത നിരാശയിലാക്കിയിരുന്നു. മൂത്ത മകനെ ആശുപത്രിയിൽ പിതാവിനു കൂട്ടിരിക്കാൻ ഏർപ്പെടുത്തിയ ശേഷം വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. അരുൺ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), അനൂപ് (ദുബായ്) എന്നിവർ മക്കളും ബിന്നി, ആമി മരുമക്കളുമാണ്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *