രഞ്ജിത്ത് വധക്കേസില്‍ ശിക്ഷ ഇന്ന്; കോടതി വളപ്പില്‍ വന്‍ സുരക്ഷ

Spread the love

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവായിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസില്‍ സിപിഎം പ്രവര്‍ത്തകരായ 11 പ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് 18 വര്‍ഷത്തിനു ശേഷമാണ് വിധി.

 

വിധിയുടെ പശ്ചാത്തലത്തില്‍ കോടതി വളപ്പില്‍ സുരക്ഷ ശക്തമാക്കി. ഇന്നലെ വിധി പ്രസ്താവത്തിന് ശേഷം കോടതി വളപ്പില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

 

രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ തന്റെ ബേക്കറിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചില പൊലീസുകാര്‍ കൂറുമാറിയിരുന്നു.

 

കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ സുഹൃത്തും സിപിഎം നേതാവുമായ വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രില്‍ ഒന്നിനാണ് പാസ്‌പോര്‍ട്ട് ഓഫിസിന് മുന്നില്‍ വച്ച് വിഷ്ണു കൊല്ലപ്പെട്ടത്. ഈ കേസിലെ 13 പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് കരുതുന്നത്.

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി…

    കുട്ടികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യണോ? ഈ കോഴ്സ് പഠിക്കൂ, പ്രായപരിധിയില്ല

    Spread the love

    Spread the loveവിദ്യാർഥികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക ധാരണയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കോഴ്സ്. എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD)…

    Leave a Reply

    Your email address will not be published. Required fields are marked *