അന്നം മുട്ടിക്കും വിലക്കയറ്റം: ചെറുകിട ഹോട്ടൽ മേഖല അടച്ചുപൂട്ടൽ ഭീഷണിയിൽ

Spread the love

മണ്ണാർക്കാട്∙ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാനാവാതെ ചെറുകിട ഹോട്ടൽ മേഖല. സാധനങ്ങളുടെ വില വർധനയ്ക്കൊപ്പം പാചകവാതകത്തിന്റെയും വിറകിന്റെയും വില വർധിച്ചതോടെ അടച്ചുപൂട്ടൽ ഭീഷണിയിലാണു പല ഹോട്ടലുകളും. ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഹോട്ടലുകളാണു കടുത്ത പ്രതിസന്ധി നേരിടുന്നത്.

 

അരി, പച്ചക്കറി, എണ്ണ, വെളിച്ചെണ്ണ, മാംസം, മത്സ്യം, പലവ്യഞ്ജനങ്ങൾ തുടങ്ങി ഹോട്ടലുകളിൽ നിത്യവും ഉപയോഗിക്കുന്ന സാധനങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ചെറുകിട സംരംഭകരെയാണു കൂടുതൽ ബാധിക്കുന്നത്. ദിവസേന ആവശ്യമായ സാധനങ്ങൾ വാങ്ങാൻ തന്നെ വലിയ തുകയാണു നീക്കി വയ്ക്കേണ്ടിവരുന്നത്. ഇതിനു പുറമേ പാചകവാതക വർധനയും ഹോട്ടലുകളുടെ സാമ്പത്തിക ബാധ്യത കൂട്ടി. സാധനങ്ങളുടെ വില ഇരട്ടിയിലേറെയാണു വർധിച്ചത്. 40 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് 70 രൂപയായി. നല്ല അരി കിട്ടണമെങ്കിൽ 45 മുതൽ 60 രൂപ വരെ നൽകണം. ഗ്യാസിനു 3000 രൂപയായി. ഒരു ഗുഡ്സ് ഓട്ടോ വിറകിനു 3000 മുതൽ 3500 രൂപ വരെ നൽകണം.

 

സാധനങ്ങളുടെ വിലയും ജോലിക്കാരുടെ ശമ്പളവും വാടകയും കഴിഞ്ഞാൽ സംരംഭകനു കടം വാങ്ങേണ്ട സ്ഥിതിയാണ്. സാധനങ്ങളുടെ വില വർധനയ്ക്കനുസരിച്ചു ഭക്ഷണത്തിനു നിരക്ക് കൂട്ടിയാൽ ഉള്ള കച്ചവടവും ഇല്ലാതാകുമോ എന്ന ഭീതിയും ഹോട്ടൽ നടത്തിപ്പുകാർക്കുണ്ട്. നഗരങ്ങളിൽ ചായയ്ക്കു 15 മുതൽ 20 രൂപ വരെ ഈടാക്കുന്നുണ്ട്. എന്നാൽ, ഗ്രാമങ്ങളിൽ 12 രൂപ പോലും നൽകാൻ മടിക്കുന്നവരാണ്.

 

പലരും കടം വാങ്ങിയാണു സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ചെറുകിട ഹോട്ടലുകൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. തൊഴിലാളികൾ, വിദ്യാർഥികൾ, യാത്രക്കാർ, കുറഞ്ഞ വരുമാനമുള്ളവർ തുടങ്ങി ഒട്ടേറെപ്പേർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുന്നതിൽ ചെറുകിട ഹോട്ടലുകൾക്കു വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ പ്രതിസന്ധി സംരംഭകരെ മാത്രമല്ല, സാധാരണക്കാരെയും ബാധിക്കും. പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണമെന്നാണു ഹോട്ടൽ ഉടമകളുടെ ആവശ്യം.

 

”പാചകത്തിന് ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വെളിച്ചെണ്ണ, പാചകയെണ്ണ, പാൽ, പഞ്ചസാര, ഇറച്ചി, മുട്ട തുടങ്ങി അവശ്യസാധനങ്ങളുടെ വിലയിൽ ഒരു വർഷത്തിനിടെയുണ്ടായ വൻ വർധന ഹോട്ടൽ മേഖലയെ തകർത്തിരിക്കുകയാണ്. പാചകവാതകത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള വർധന ഈ വ്യവസായത്തിനു കനത്ത സാമ്പത്തിക ബാധ്യതയാണു വരുത്തിയിരിക്കുന്നത്. പാചകവാതകം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടുകയല്ലാതെ മാർഗമില്ല. വിലക്കയറ്റത്തിന്റെ ഭാരം മുഴുവൻ സംരംഭകരുടെ മേൽ അടിച്ചേൽപിച്ച് ഒരു വ്യവസായമേഖലയെ തകർച്ചയിലേക്കു തള്ളിവിടരുത്.”

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി…

    കുട്ടികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യണോ? ഈ കോഴ്സ് പഠിക്കൂ, പ്രായപരിധിയില്ല

    Spread the love

    Spread the loveവിദ്യാർഥികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക ധാരണയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കോഴ്സ്. എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD)…

    Leave a Reply

    Your email address will not be published. Required fields are marked *