കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നു; 18 വർഷമായി ഒളിവിൽ, ഒടുവിൽ പിടികൂടി നാട്ടിലെത്തിച്ചു

Spread the love

തിരുവനന്തപുരം∙ പതിനെട്ടു വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു. 2008ലെ കൊലപാതകക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മലയാളി രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് യുഎഇയില്‍നിന്ന് ഇന്നലെ കേരളത്തില്‍ എത്തിച്ചത്. തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസ് സംഘമാണ് യുഎഇയില്‍ എത്തി ഇയാളെ ഏറ്റുവാങ്ങി കേരളത്തിലേക്കു കൊണ്ടുവന്നത്.

 

ഇന്റര്‍പോള്‍ റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തില്‍ യുഎഇ അധികൃതരാണ് രാഗേഷിനെ പിടികൂടിയതെന്ന് സിബിഐ അറിയിച്ചു. 2006ല്‍ തൃശൂര്‍ എങ്ങണ്ടിയൂര്‍ ചന്തപ്പീടികയില്‍ വച്ച് സുജിത്ത് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ധനേഷിനെ 2008 ഒക്‌ടോബര്‍ 1ന് തിരുമംഗലം ക്ഷേത്രത്തിനു സമീപത്തുവച്ചു വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്. അന്വേഷണത്തിനിടെ ഒളിവില്‍പോയ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 

പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കേരള പൊലീസിന്റെ അഭ്യര്‍ഥനപ്രകാരം സിബിഐയുടെ ഇന്റര്‍പോള്‍ വിഭാഗം റെഡ് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ അധികൃതര്‍ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ കേരള പൊലീസിന്റെ പ്രത്യേക സംഘം യുഎഇയിലെത്തി ഇയാളെ ഏറ്റുവാങ്ങുകയായിരുന്നു.

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    Leave a Reply

    Your email address will not be published. Required fields are marked *