‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; കോഴിക്കോട് പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

Spread the love

കോഴിക്കോട്: പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് പിടിയിലായത്. വെള്ളയിൽ പോലീസാണ് അർജുനെ അറസ്റ്റ് ചെയ്തത്. ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ’ എന്ന് ചോദിച്ച് ഇയാൾ പോലീസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോലീസുകാരന്റെ പരാതിയിലാണ് അറസ്റ്റ്.

 

ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്കുപറ്റി എന്ന് പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ രണ്ടു പേരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ റഫർ ചെയ്തിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ അർജുൻ ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ വിസമ്മതം പ്രകടിപ്പിക്കുകയും, ഡോക്ടറോട് കയർത്തു സംസാരിക്കുകയും ആശുപത്രിയിൽ നിന്ന് ബഹളം വെക്കുകയുമായിരുന്നു.

 

ഈ സമയത്താണ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ ബഹളം കേട്ട് ആശുപത്രിയിലേക്ക് ഓടിയെത്തിയത്. പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുൻ പോലീസുകാരനോട് കയർത്ത് സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി.

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    Leave a Reply

    Your email address will not be published. Required fields are marked *