നെയ്യ് ചോറ്, ബിരിയാണി, പൊറോട്ട….; വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു

Spread the love

തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും വെജിൽ ലഭിക്കുക ഇവയാണ്.

 

∙നെയ്യ് ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്സ്ഡ് തോരൻ, ഫ്രൂട്ട് ട്രൈഫുൽ

 

∙മട്ടയരി ചോറ്, 2 ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ

 

∙വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം

 

നോൺ വെജിൽ നെയ്യ് ചോറിനൊപ്പം വറുത്തരച്ച ചിക്കൻകറിയും മട്ടയരി ചോറിനൊപ്പം മലബാർ ചിക്കൻ കറിയും വെജ് ബിരിയാണിയ്ക്കു പകരം ചിക്കൻ ബിരിയാണിയും ലഭിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ മട്ടയരി ചോറിനൊപ്പം മീൻകറിയും ലഭിക്കുമെന്നു കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സിഎഎഫ്എസ്) അധികൃതർ പറഞ്ഞു.

 

പ്രഭാത ഭക്ഷണത്തിൽ വെജിറ്റേറിയനിൽ

 

∙ഇഡലി, വട, സാമ്പാർ, ഉണ്ണിയപ്പം

 

∙ഇടിയപ്പം, കടലക്കറി, വട, ടീകേക്ക്

 

∙മിക്സ് വെജ് ഉപ്പുമാവ്, വട, സാമ്പാർ, ചട്ണി, വട്ടയപ്പം

 

നോൺ വെജിൽ

 

∙മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ് 2, ഉണ്ണിയപ്പം, ബ്രഡ് റോൾ

 

∙ഇടിയപ്പം മുട്ട റോസ്റ്റ്, വ‌ട, ടീകേക്ക്

 

∙മുട്ട ചിക്കിയത്, മസാല ബൺ, വെജ് കട്‌ലറ്റ്–2, വട്ടയപ്പം എന്നിങ്ങനെ 3 ഒാപ്ഷനുകൾ മാറി വരും.

 

സ്നാക്സ് ഓപ്ഷനുകളിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, കീരവട എന്നിവ വിവിധ ദിവസങ്ങളിൽ ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചകളായി നടന്ന മീൽ ട്രയലിന് തൃപ്തികരമായ പ്രതികരണമാണു യാത്രക്കാരിൽ നിന്നു ലഭിച്ചതെന്നു മെനു ക്യുറേറ്റ് ചെയ്ത സിഎഎഫ്എസ് കോർപറേറ്റ് ഷെഫ് സി.ഗുണശേഖർ പറഞ്ഞു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *