വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; ലൈസൻസ് റദ്ദാക്കും

Spread the love

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളും പ്രോട്ടീൻ പൗഡറുകളും വിൽക്കുന്നത് തടയാൻ ആരോഗ്യവകുപ്പ് കർശന നടപടിയിലേക്ക്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും.

 

പേശീബലം വർദ്ധിപ്പിക്കാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യങ്ങളിലൂടെ ഗുളികകളും തൈലങ്ങളും ഓയിന്റ്മെന്റുകളും വിൽക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നിയമനടപടിയുണ്ടാകും.

 

മംഗലാപുരം – കാസർകോട് മേഖലകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വഴിയാണ് ഇത്തരം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തേക്ക് വ്യാപകമായി എത്തുന്നത്. പാകിസ്ഥാൻ വഴിയെത്തുന്ന ഇവയിൽ നിർമ്മാതാക്കളുടെ വിവരങ്ങളോ, നിർമ്മാണ തീയതിയോ, കാലാവധിയോ രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ.

 

ഫേസ്ക്രീമിലെ വിഷബാധമൂലം വൃക്കരോഗം ബാധിച്ച മലപ്പുറം സ്വദേശിനിയായ 17-കാരി നിയമപോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചു. ‘എഫ് ട്യൂൺ’ എന്ന ക്രീം ഉപയോഗിച്ചതിനെ തുടർന്നാണ് തനിക്ക് രോഗം ബാധിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നവരുണ്ടെങ്കിലും, തനിക്ക് സംഭവിച്ച ദുരന്തം മറ്റുള്ളവർക്ക് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും നിലവിൽ ഈ ക്രീം ഉപയോഗിക്കുന്നവർ അത് ഉടൻ നിർത്തണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു.

 

വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ കണ്ടെത്താനായി ആരോഗ്യവകുപ്പ് നേരത്തെ നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയിൽ ഫെയർനെസ് ക്രീമുകളിൽ ഹെവി മെറ്റലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അനുവദനീയമായതിലും 20,000 മടങ്ങ് അധികം മെർക്കുറിയാണ് ചില ക്രീമുകളിൽ കണ്ടെത്തിയത്. സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും മാരകമായ രാസവസ്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. പരാതികൾ വ്യാപകമായതോടെ ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനകൾ വീണ്ടും ഊർജ്ജിതമാക്കാനാണ് സർക്കാർ തീരുമാനം.

  • Related Posts

    16 ദിവസം കൊണ്ട് 1,649 കോടി; ബോക്സ് ഓഫീസിൽ തേരോട്ടം തുടർന്ന് നിതീഷ് തിവാരിയുടെ ‘രാമായണം’

    Spread the love

    Spread the loveമികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുന്ന നിതീഷ് തിവാരി ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നു. വെറും 16 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 1,649 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. നമിത്…

    ദിവസവും ഫോൺ ചാർജ് ചെയ്താൽ കറണ്ട് ബില്ല് കൂടുമോ? ഒരു മാസത്തെ വൈദ്യുതി ഉപഭോഗം ഇത്രമാത്രം; അറിയാം ഞെട്ടിക്കുന്ന കണക്കുകൾ

    Spread the love

    Spread the loveഇന്നത്തെ കാലത്ത് എല്ലാവരുടെയും നിത്യജീവിതത്തിന്റെ ഭാഗമായ സ്മാർട്ട്ഫോണുകൾ ദിവസവും ചാർജ് ചെയ്യുന്നത് വൈദ്യുതി ബില്ലിൽ വലിയ വർധനവുണ്ടാക്കുമോ എന്ന സംശയം പലർക്കുമുണ്ട്. സാധാരണയായി ഇപ്പോഴത്തെ സ്മാർട്ട്ഫോണുകളിൽ 5,000mAh ബാറ്ററിയാണ് കാണപ്പെടുന്നത്. ഏകദേശം 4 വോൾട്ട് ശേഷിയുള്ള ഈ ബാറ്ററിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *