കൊല്ലം ∙ പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കലയപുരം സ്വദേശി ക്രിസ്റ്റി ആണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ് ബിനു തോമസ് തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അകന്നു പിണങ്ങി മാറി താമസിക്കുകയായിരുന്നു. വീട്ടിൽ സാധനങ്ങൾ എടുക്കാൻ എത്തിയപ്പോഴാണ് ക്രിസ്റ്റിയെ ബിനു ആക്രമിച്ചു കൊലപ്പെടുത്തിയത്.






