ലണ്ടൻ∙ ബ്രിട്ടനിലെ ബേസിങ്‌സ്റ്റോക്കിൽ യുവമലയാളി നഴ്സ് അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന ജെസ്സിമോൾ (35) ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം കല്ലാർ പത്തിച്ചിറയിൽ വീട്ടിൽ ജോഷി ജോസഫിന്റെ ഭാര്യയാണ്. അടിമാലി കല്ലാർകുട്ടി സ്വദേശിനിയാണ് ജെസ്സിമോൾ. ഭർത്താവ് ജോഷിയും യുകെയിൽ തന്നെയാണ്. മകൻ ജോർദാൻ (നാലു വയസ്). ആറു വർഷം മുൻപാണ് ജോഷിയും ജെസ്സിമോളും യുകെയിലെത്തിയത്.
ബേസിങ്‌സ്റ്റോക്ക് ആൻഡ് നോർത്ത് ഹാംഷെയർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു ജെസ്സിമോൾ ജോലി ചെയ്തിരുന്നത്. നാലു വർഷം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇതിനായുള്ള ധനസമാഹരണത്തിലാണ് ജോഷിയുടെയും ജെസ്സിമോളുടെയും സുഹൃത്തുക്കൾ.








