ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

Spread the love

മനാമ: ബഹ്റൈന് നേരെ വന്‍ആക്രമണവുമായി ഇറാന്‍. ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്‍ തൊടുത്ത സ്‌ഫോടകവസ്തു പതിച്ച് ബഹ്‌റൈനിലെ വ്യവസായകേന്ദ്രത്തില്‍ തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

സിത്രാഹ് ദ്വീപില്‍നിന്ന് പുക ഉയരുന്നതായി സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബഹ്‌റൈനിലെ പ്രധാന വ്യവസായ മേഖലയാണ് സിത്രാഹ് ദ്വീപ്. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈന്‍ വ്യക്തമാക്കി. സിവിലിയന്‍ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈന്‍ അപലപിച്ചു.

 

അതേസമയം, ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ നടപടികളെ കടുത്തഭാഷയില്‍ ബഹ്‌റൈന്‍ അപലപിച്ചു. ബഹ്റൈനുനേരെ കഴിഞ്ഞ ആഴ്ചയും ഇറാന്റെ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായിരുന്നു. ഈ വ്യോമാക്രമണങ്ങളെയെല്ലാം തടഞ്ഞതായും ബഹ്‌റൈന്‍ അവകാശപ്പെട്ടിരുന്നു.

  • Related Posts

    തീമഴ പെയ്യിച്ച് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ; മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപോ ഇസിദ്രോ’യെ നാടകീയമായി പിടികൂടി

    Spread the love

    Spread the loveമെക്‌സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും വലിയ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്‌ളോറസ് പിടിയിൽ. ‘എൽ ചാപോ ഇസിദ്രോ’ (കുള്ളനായ ഇസിദ്രോ) എന്നറിയപ്പെടുന്ന ഇയാളെ സിനലോവ…

    ശത്രുക്കൾക്ക് രണ്ട് വഴികൾ മാത്രം! തോൽവി സമ്മതിക്കുക അല്ലെങ്കിൽ മേഖല വിടുക; ലോകത്ത് എവിടെയും സുരക്ഷിത താവളമുണ്ടാകില്ല, വിട്ടുവീഴ്ചയില്ലാതെ ഇറാൻ

    Spread the love

    Spread the loveലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യൻ യുദ്ധഭൂമിയിൽ നിന്നും ഇറാന്റെ ഏറ്റവും ശക്തവും നിർണ്ണായകവുമായ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് തുടങ്ങിവെച്ച സൈനിക നീക്കങ്ങൾ മാസങ്ങൾ പിന്നിടുമ്പോൾ, ആക്രമണകാരികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഇറാൻ തങ്ങളുടെ കരുത്ത് തെളിയിക്കുകയാണോ? “ഇറാനിൽ…

    Leave a Reply

    Your email address will not be published. Required fields are marked *