നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽ

Spread the love

ഇടുക്കി: തോക്കുപാറയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തോക്കുപാറ സ്വദേശിയായ 25-കാരിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 

യുവതിയെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ പ്രസവിച്ചിട്ട് അധികസമയമായിട്ടില്ലെന്ന് യുവതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായും യുവതി സമ്മതിച്ചതായാണ് സൂചന.

 

വെള്ളത്തൂവൽ പൊലീസാണ് പുരയിടത്തിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അവിവാഹിതയാണ് യുവതി. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    അമിതമായ അളവിൽ മെർക്കുറി; എഫ്.ട്യൂൺ ക്രീമിനെതിരെ FIR, ചികിത്സയ്ക്കായി ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

    Spread the love

    Spread the loveമലപ്പുറം: മുഖത്തെ കുരുവും പാടുകളും മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ എഫ്.ട്യൂൺ സൗന്ദര്യ വർധക ക്രീം ആവശ്യക്കാരെ തേടി എത്തിയതെന്ന് എഫ്.ഐ.ആർ. അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ്.ട്യൂൺ ഉപയോഗം പരാതിക്കാരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നും ഒരു ലക്ഷം…

    ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കം; ഭരതും വിക്രമും ചിന്നക്കനാലിൽ

    Spread the love

    Spread the loveചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കമായി. വയനാട് മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ചിന്നക്കനാലിലെ 301 കോളനിയിലെത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *