എം.എൽ.എയുടെ പി.എയുടെ ഭാര്യ തോറ്റു, പിന്നാലെ തെരുവ് വിളക്കുകള്‍ നീക്കി; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതികാരമെന്ന് പരാതി

Spread the love

ജയ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള പീപ്ലൂ പഞ്ചായത്തിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നിവായ് ബിജെപി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അലോക് ശർമ്മയുടെ ഭാര്യ പ്രിയങ്ക ശർമ്മയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്ന് പ്രിയങ്ക പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ നീക്കം ചെയ്തത്.

 

എം.എൽ.എയുടെ ഇടപെടലിലൂടെ കഴിഞ്ഞ മാസമാണ് റാനോലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുംഹാരോൺ കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലായി അൻപതോളം എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിച്ചത്. എം.എൽ.എയുടെ പി.എ അലോക് ശർമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്ന് ഗ്രാമവാസികൾ പറയുന്നു. വാർഡിൽ പ്രിയങ്ക ശർമ്മ പരാജയപ്പെട്ടതോടെ, സ്ഥാപിച്ച വിളക്കുകളെല്ലാം ഉദ്യോഗസ്ഥർ എത്തി നീക്കം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള രാഷ്ട്രീയ പ്രതികാരമാണ് നടപടിക്ക് പിന്നിലെന്നാണ് ഗ്രാമവാസികളുടെ പരാതി. എന്നാൽ, തെരുവുവിളക്കുകൾ സ്ഥാപിച്ചത് അനധികൃത വൈദ്യുതി കണക്ഷനിലാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

സംഭവം വിവാദമായതോടെ വൈദ്യുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

  • Related Posts

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    ‘9.5 ലക്ഷത്തിന്റെ കാർ പോര, 13 ലക്ഷത്തിന്റേത് വേണം’; തർക്കത്തിനൊടുവിൽ താലികെട്ടാതെ മണ്ഡപത്തിൽനിന്ന് മടങ്ങി പോലീസുകാരൻ

    Spread the love

    Spread the loveഫരീദാബാദ്: വധുവിന്റെ വീട്ടുകാർ മാരുതി ബ്രെസ്സ കാർ നൽകാത്തതിനെത്തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വരൻ. ഹരിയാണയിലെ സോനിപത്തിലാണ് സംഭവം. വരനുവേണ്ടി നേരത്തേ ബുക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഓറയ്ക്കു പകരം 13 ലക്ഷം രൂപയോളം വിലവരുന്ന ബ്രെസ്സ വേണമെന്നായിരുന്നു ആവശ്യം. ഇത്…

    Leave a Reply

    Your email address will not be published. Required fields are marked *