അനുവാദമില്ലാതെ മൊബൈൽ നമ്പർ ഉപയോഗിച്ചു; ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ചിത്രത്തിന്റെ നിർമാതാവിനും നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ നിർദേശം

Spread the love

കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിൽ കണ്ണൂർ സ്വദേശിയുടെ മൊബൈൽ ഫോൺ നമ്പർ അനുവാദമില്ലാതെ ഉപയോഗിച്ച സംഭവത്തിൽ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും ചിത്രത്തിന്റെ ഒടിടി പ്രദർശന പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ നിർദേശം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം സെൻട്രൽ പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

 

നേരത്തെ ഈ വിഷയത്തിൽ കോടതി പൊലീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പരാതിക്കാരന്റെ ഭാഗം കേട്ട ശേഷം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയത്. ബിഎന്‍എസ്എസ് സെക്ഷൻ 175(3) പ്രകാരമാണ് നടപടി. വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതി നിർദേശം.

 

സിനിമയിലെ ഒരു രംഗത്തിൽ കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ കാണിച്ചിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഈ നമ്പറിലേക്ക് വിദേശത്തുനിന്നടക്കം നിരന്തരം ഫോൺ കോളുകളും ഭീഷണി സന്ദേശങ്ങളും എത്താൻ തുടങ്ങി. അടിസ്ഥാനപരമായ മുൻകരുതലുകളോ സുരക്ഷയോ പാലിക്കാതെയാണ് തന്റെ സ്വകാര്യ നമ്പർ സിനിമയിൽ ഉപയോഗിച്ചതെന്നും ഇത് വ്യക്തിജീവിതത്തെയും സമാധാനത്തെയും സാരമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. സിനിമകളിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഡമ്മി നമ്പറുകൾക്ക് പകരം യഥാർഥ നമ്പർ നൽകിയതിൽ നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പരാതിക്കാരൻ വാദിച്ചു.

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    Leave a Reply

    Your email address will not be published. Required fields are marked *