നൃത്തപരിശീലനത്തിന് പോകവേ പാമ്പുകടിയേറ്റു: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

Spread the love

ആലപ്പുഴ∙ ‍പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരൂർ ചിത്തുപറമ്പ് ലെനിന്റെ മകൾ നിയ ലെനിൻ (13) ആണ് മരിച്ചത്. മേയ് ഏഴിന് സഹപാഠികൾക്കൊപ്പം നൃത്തപരിശീലനത്തിനു പോകവേ അരൂർ പള്ളിക്ക് സമീപംവച്ച് വൈകിട്ടോടെയാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പു കടിയേറ്റെന്നാണു കുട്ടി കരുതിയത്. തുടർന്ന് ഇത് കാര്യമാക്കാതെ വീട്ടിലെത്തിയ കുട്ടി ഒരു മണിക്കൂറിനുശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

 

തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ മരട് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. ‌24 ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ 8 ക്ലാസ് വിദ്യാർഥിനിയാണ് നിയ.

  • Related Posts

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    Spread the love

    Spread the loveകോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *