മോഷണശ്രമത്തിനിടെ വിശന്നു, ടെറസിലിരുന്ന് ഇഡ്ഡലി കഴിക്കുന്നതിനിടെ നായ കുരച്ചു; വീട്ടുകാർ ഉണർന്നതോടെ പണി പാളി

Spread the love

ഒറ്റപ്പാലം ∙ വിശന്ന കള്ളൻ കയ്യിൽ കരുതിയിരുന്ന ഇഡ്ഡലി കഴിക്കാൻ തുടങ്ങിയതിനു പിന്നാലെ നായ കുരച്ചതോടെ മോഷണശ്രമം പാളി. പാലപ്പുറം കൊട്ടാരപ്പാട്ടിൽ ശ്രീനിവാസന്റെ വീട്ടിലായിരുന്നു മോഷണശ്രമം.

 

30ന് പുലർച്ചെ മൂന്നോടെയാണു സംഭവം. വീടിന്റെ ടെറസിൽ കയറി ഇരുന്ന് ഇഡ്ഡലി കഴിക്കാൻ ഒരുങ്ങുന്നതിനിടെയാണു നായ കുരച്ചത്. ഇതോടെ കുടുംബാംഗങ്ങൾ ഉണർന്നു ബഹളം വച്ചു. പിന്നാലെ മോഷ്ടാക്കൾ ഇറങ്ങിയോടി. കടന്നുകളയാനുള്ള ശ്രമത്തിനിടെ ടെറസിനോടു ചേർന്നുള്ള സീലിങ് തകർന്നു. ഭക്ഷണപ്പൊതി വീടിനു സമീപത്തു നിന്നു കണ്ടെത്തി.

 

മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ലുങ്കിയും ഷർട്ടുമാണു വേഷം. വീടിന്റെ ഗേറ്റ് തുറന്നെത്തിയയാൾ സമീപത്തുണ്ടായിരുന്ന കോണി കയറിയാണു രണ്ടാം നിലയ്ക്കു മുകളിലെ ടെറസിലെത്തിയത്. ഇവിടെ ഇഡ്ഡലിപ്പൊതി തുറന്നുവച്ചു കഴിച്ചുതുടങ്ങിയപ്പോഴാണു നായ കുരച്ചത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

  • Related Posts

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    Spread the love

    Spread the loveകോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *