സ്കൂളിലേക്ക് പോകാൻ പേടി? കുട്ടികളിലെ സ്കൂൾ ആൻക്സൈറ്റി എങ്ങനെ തിരിച്ചറിയാം

Spread the love

കുട്ടികൾക്കെന്ത് മാനസിക സമ്മർദം! ഇങ്ങനെയാണോ നിങ്ങളും ചിന്തിക്കുന്നത്? ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ കുട്ടികൾ നേരിടുന്ന മത്സരം, പഠനഭാരം, സാമൂഹിക പ്രതീക്ഷകൾ എന്നിവ അവരിൽ മാനസിക അസ്വസ്ഥതകളും സ്കൂൾ ആൻക്സൈറ്റിയും ഉണ്ടാക്കാം. സ്കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീതിയും ഉത്കണ്ഠയും അമിത സമ്മർദവുമൊക്കെ പൊതുവെ അറിയപ്പെടുന്നത് സ്കൂൾ ആങ്സൈറ്റി (School Anxiety) എന്നാണ്.

 

സ്കൂൾ ആങ്സൈറ്റി ചിലപ്പോൾ ഒരു സാധാരണ ആശങ്കയായി തോന്നുമെങ്കിലും ദീർഘകാലം തുടർന്നാൽ കുട്ടിയുടെ പഠനം, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങൾ, ഉറക്കം എന്നിവയെ ബാധിക്കാം. സ്കൂളിൽ പോകാൻ ബുദ്ധിമുട്ട്, പരീക്ഷയെക്കുറിച്ച് അതിയായ ആശങ്ക, അധ്യാപകരെ നേരിടാനുള്ള പേടി, കൂട്ടുകാരുമായി ഇടപഴകാൻ മടിക്കുക തുടങ്ങിയ അവസ്ഥകളാണ് സ്കൂൾ ആങ്സൈറ്റിയുടെ ലക്ഷണങ്ങൾ. മിക്ക കുട്ടികളും ഇത് തുറന്നു പറയില്ലെന്നാതാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം. പകരം വയറുവേദന, തലവേദന, ക്ഷീണം, കരച്ചിൽ, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളിലൂടെയാകും പ്രകടിപ്പിക്കുക.

 

സാധാരണ കാണുന്ന ലക്ഷണങ്ങൾ

രാവിലെ സ്കൂളിൽ പോകാൻ വിസമ്മതിക്കുക

 

വയറുവേദന അല്ലെങ്കിൽ തലവേദന പറയുക

 

ഉറക്കക്കുറവ്

 

ഭക്ഷണത്തിൽ താൽപര്യം കുറയുക

 

പരീക്ഷയെക്കുറിച്ച് അമിത ഭയം

 

ആത്മവിശ്വാസക്കുറവ്

 

ഒറ്റപ്പെടാൻ ശ്രമിക്കുക

 

ചെറിയ കാര്യങ്ങൾക്കും കരയുക

 

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

 

സ്കൂൾ ആൻക്സൈറ്റിക്ക് കാരണമാകുന്ന ഘടകങ്ങൾ

പഠന സമ്മർദ്ദം

 

കൂടുതൽ മാർക്ക് നേടണമെന്ന പ്രതീക്ഷ കുട്ടികളിൽ സമ്മർദ്ദം സൃഷ്ടിക്കും.

 

താരതമ്യം

 

“അവൻ ഇത്ര മാർക്ക് നേടി, നിനക്ക് എന്തുകൊണ്ട് ഇല്ല?” എന്ന രീതിയിലുള്ള താരതമ്യം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും. രക്ഷിതാക്കളുടെ അമിത പ്രതീക്ഷ കുട്ടികളിൽ മാനസിക ഭാരം വർധിപ്പിക്കും.

 

സാമൂഹിക സമ്മർദ്ദം

 

കൂട്ടുകാരുടെ ഇടപെടൽ, ബുള്ളിയിങ്, അംഗീകരിക്കപ്പെടാത്തതിന്റെ തോന്നൽ എന്നിവയും കാരണമാകാം.

 

കുട്ടികളുടെ മാനസിക ക്ഷേമം മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യണം

മാതാപിതാക്കൾ കുട്ടികളോട് ദിവസവും സംസാരിക്കുക

 

മാർക്കിനേക്കാൾ പരിശ്രമത്തെ പ്രശംസിക്കുക

 

ഭയം പറയുമ്പോൾ ശ്രദ്ധയോടെ കേൾക്കുക

 

ഉറക്കം, ഭക്ഷണം, വിശ്രമം ഉറപ്പാക്കുക

 

താരതമ്യം ഒഴിവാക്കു

വിദഗ്ധ സഹായം എപ്പോൾ തേടണം?

ഉത്കണ്ഠ ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം തുടരുക, സ്കൂളിൽ പോകാൻ സ്ഥിരമായി വിസമ്മതിക്കുക, ഉറക്കവും ഭക്ഷണവും ബാധിക്കുക, അമിത കരച്ചിൽ അല്ലെങ്കിൽ ഭയം എന്നിവ ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്.

  • Related Posts

    ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകർന്നു; യുവതിയ്ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveസാവോ ലൂയിസ്∙ ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് വീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ്(26) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ എന്ന…

    ‘ഭാര്യയെ കൊന്നിട്ടില്ല, ഈർച്ചവാൾ ഉപയോഗിച്ച് ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു’; കോടതിയിൽ ഇന്ത്യൻ വംശജനായ ഭർത്താവിന്റെ വെളിപ്പെടുത്തൽ

    Spread the love

    Spread the loveകൊല്ലപ്പെട്ടെന്ന് കരുതപ്പെടുന്ന ഭാര്യയുടെ മൃതദേഹം മഴുവും ഈർച്ചവാളും ഉപയോഗിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചതായി ആവർത്തിച്ച് സമ്മതിച്ച് ഇന്ത്യൻ വംശജനായ ഭർത്താവ് നരേഷ് ഭട്ട്. യുഎസിലെ വിർജീനിയയിൽ നടന്ന വിചാരണയ്‌ക്കിടെയാണ് കേസിൽ നിർണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.   എന്നാൽ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *