ഭാര്യയെ ബസിൽ കയറ്റിവിട്ട് മടങ്ങിയെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു

Spread the love

കാഞ്ഞങ്ങാട്∙ അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

 

വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.

  • Related Posts

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    Leave a Reply

    Your email address will not be published. Required fields are marked *