13 വയസ്സുകാരിയെ പീഡിപ്പിച്ച 25 വയസ്സുകാരൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ

Spread the love

ലക്നൗ ∙ 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ 25 കാരനെ നാടകീയ ഏറ്റുമുട്ടലിനൊടുവിൽ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ലോണി ബോർഡർ സ്വദേശിയായ സിറാജ് എന്നയാളാണ് പിടിയിലായത്. ലോണി ബോർഡർ പരിധിയിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.

 

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും തുടർന്ന് കുട്ടി ഗർഭിണിയാകുകയുമായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് മേയ് 30ന് പൊലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

 

തിങ്കളാഴ്ച പുലർച്ചെ സേവാധാം-തീലാമോഡ് റോഡിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വന്ന സിറാജിനെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ പ്രതി, പൊലീസിനു നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് വളഞ്ഞെങ്കിലും ഇയാൾ വീണ്ടും കൊലപാതക ലക്ഷ്യത്തോടെ പൊലീസിനു നേരെ വെടിയുതിർത്തു. തുടര്‍ന്ന് പൊലീസ് സ്വയംരക്ഷയ്ക്കായി തിരിച്ചു വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ പ്രതിയുടെ വലതുകാലിനു പരുക്കേറ്റു ഇയാളെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ലോണി എസിപി സിദ്ധാർത്ഥ് ഗൗതം അറിയിച്ചു. പ്രതിയിൽ നിന്ന് നാടൻ തോക്ക്, വെടിയുണ്ടകൾ, സ്കൂട്ടർ എന്നിവ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *