നികുതി വെട്ടിച്ച് ഡീസൽ കടത്ത്; കൈ കാണിച്ച ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാനും ശ്രമം

Spread the love

കോഴിക്കോട് ∙ കൊയിലാണ്ടി നന്തിയിൽ പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാൻ ശ്രമിച്ച ഡീസൽ കടത്തു ലോറി പിടിയിൽ. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ഒരാളും കടന്നു. മാഹിയിൽനിന്നു നികുതി വെട്ടിച്ച് ഡീസൽ കടത്തുകയായിരുന്ന മിനി ലോറിയാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ് വിഭാഗം പിന്തുടർന്നു പിടികൂടിയത്. അമിത വേഗത്തിൽ പാഞ്ഞ ലോറി ഒരു വീടിന്റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്.

ചൊവ്വാഴ്ച പുലർച്ചെ നാലിന് ദേശീയ പാതയിൽ നന്തിക്കു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ മിനി ലോറിക്കു കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ അത് ഇടിച്ചു തകർക്കാൻ ശ്രമിച്ച ശേഷം ലോറി അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. പിന്തുടർന്ന ഉദ്യോഗസ്ഥർ വഴിയിൽ വാഹനം കുറുകെയിട്ട് ലോറി തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ മതിലിൽ ഇ‌ടിക്കുകയായിരുന്നു. കൊല്ലം-നെല്ല്യാടി റോഡിൽ നരിമുക്ക് വലിയ വയൽ പ്രീതാ സൗധത്തിൽ പി.കെ ശിവന്റെ വീടിന്റെ മതിലാണ് വാഹനം ഇടിച്ചു തകർത്തത്. ഡ്രൈവറും മിനി ലോറിയിലുണ്ടായിരുന്ന മറ്റൊരാളും ഓടി രക്ഷപ്പെട്ടു. ആറായിരം ലീറ്റർ ഡീസൽ ഈ ലോറിയിൽനിന്നു കണ്ടെത്തി. സംസ്ഥാനത്തെ വിലയെ അപേക്ഷിച്ച് മാഹിയിൽ ഡീസലിന് വലിയ വിലക്കുറവുണ്ട്. ഇത് മുതലെടുത്താണ് വലിയ തോതിൽ ഇന്ധനം കടത്തുന്നത്.

 

ലോറി ഡ്രൈവർക്ക് അപകടത്തിൽ പരുക്കുണ്ടെന്നാണ് വിവരം. ലോറി കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർമാരായ ടി.പി.ലിതീഷ്, പി.കെ.ഷിജിൽ കുമാർ, ഡ്രൈവർ ആർ. രാഗേഷ് തുടങ്ങിയവരാണ് ജിഎസ്ടി സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ജിഎസ്ടി ഉദ്യോഗസ്ഥർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

  • Related Posts

    സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

    Spread the love

    Spread the loveകാക്കനാട് (എറണാകുളം) ∙ സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും…

    ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?

    Spread the love

    Spread the loveകൊച്ചി∙ തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ്‌ വിദേശത്തേക്കു കടന്നെന്ന സംശയത്തിൽ പൊലീസ്. ഡോക്ടർക്കായി ശനിയാഴ്ച തിരച്ചിൽ നോട്ടിസ്‌ ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.   നടി അതുല്യ ചന്ദ്രയടക്കം അറസ്‌റ്റിലായ ബ്ലാക്ക്‌മെയിലിങ്…

    Leave a Reply

    Your email address will not be published. Required fields are marked *