കേടായി വഴിയിൽ കിടന്ന വാഹനം 21കാരൻ ആക്രിവിലയ്ക്ക് വിറ്റു; ഉടമയറിഞ്ഞത് ക്രെയിനെത്തിയപ്പോൾ

Spread the love

എടപ്പാൾ (മലപ്പുറം) ∙ തകരാറിലായിക്കിടന്നിരുന്ന കാർ ഉടമ അറിയാതെ ആക്രിക്കച്ചവടക്കാർക്ക് വിൽപന നടത്തിയതു വട്ടംകുളത്ത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ കാർ തകരാറിലായതിനെത്തുടർന്ന് വർഷങ്ങളായി വീടിനു മുൻവശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ ഒരു സംഘം ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തി കാർ ലോറിയിൽ കയറ്റി ക്കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു.

 

ഇതുകണ്ട സിദ്ദീഖിന്റെ ഭാര്യ കാര്യം അന്വേഷിച്ചു. പട്ടാമ്പിയിലെ സ്ക്രാപ് സാമഗ്രികൾ വാങ്ങുന്ന സ്ഥാപനം നടത്തുന്നവരാണ് തങ്ങളെന്നും ഈ കാറിന് പഴയ സാധനങ്ങളുടെ തുക നൽകി കച്ചവടം ഉറപ്പിച്ചതാണെന്നും അവർ അറിയിച്ചു. ഇതിനിടെ സിദ്ദീഖും സ്ഥലത്തെത്തി. വാഹനം തങ്ങളുടേതാണെന്നും ആർക്കും വിൽപന നടത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഒട‌ുവി‍ൽ ചങ്ങരംകുളം പൊലീസിൽ വിവരമറിയിച്ചു.

 

പൊലീസ് എത്തി സംഘത്തെ ചോദ്യം ചെയ്തു. പടി‍ഞ്ഞാറങ്ങാടിയിലുള്ള 21 വയസ്സുകാരൻ വഴിയരികിൽ കിടക്കുന്നത് തന്റെ വാഹനമാണെന്നും വിൽപന നടത്താൻ താൽപര്യമുണ്ടെന്നും കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. അയാൾ സ്ഥലത്തെത്തി വാഹനം കാണിച്ചു കൊടുക്കുകയും ചെയ്തു, കച്ചവടം ഉറപ്പിച്ച ശേഷം പണവും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കൊണ്ടുപോകാനായി സംഘം എത്തിയത്.

 

ഒടുവിൽ പൊലീസ് അവരുമായി പടിഞ്ഞാറങ്ങാടിയിലേക്ക് തിരിച്ചു. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ചെങ്കിലും മധ്യസ്ഥ ചർച്ചയിൽ തുക തിരികെ നൽകാമെന്നും കാർ വാഹനത്തിൽ കയറ്റുമ്പോൾ ഉണ്ടായ തകരാറുകൾ പരിഹരിച്ചു നൽകാമെന്നും അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാതെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *