12 കോടിയോളം രൂപയുടെ കഞ്ചാവുമായി വിമാനത്താവളത്തിൽ, മുൻ മിസ്സിസ് കേരള മത്സരാർഥിയായ മാനന്തവാടി സ്വദേശി അറസ്റ്റിൽ

Spread the love

 

 

മുംബൈ: 12കോടിയോളം രൂപയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാ-നത്താവളത്തിൽ പിടിയിൽ. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന മാനന്തവാടി പുതുശ്ശേരി സ്വദേശ്ശിനി ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ കഞ്ചാവുമായി അറസ്റ്റിലായത്.ജൂൺ പത്തിന് രാത്രിയിൽ ബാങ്കോ-ക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ (TG-351) മും-ബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹർഷ. വി-മാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവ-രുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലി-ജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗ-സ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ, വാക്വം സീൽ ചെയ്‌ 12 പ്ലാ-സ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ പച്ചനിറത്തി-ലുള്ള വസ്തു കണ്ടെത്തി. തുടർന്ന് നാർക്കോട്ടിക് ഡ്ര-ഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയിൽ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പി-ടിച്ചെടുത്ത 11 കിലോയിലധികം തൂക്കം വരുന്ന ഈ മയ-ക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കും.

 

ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതിന് എൻ.ഡി.പി.എസ് നിയമപ്രകാരം ഹർഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെ-യ്തു. ഇവരെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാ-ജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  • Related Posts

    പരിശീലനത്തിനെത്തിയ 17കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഫുട്ബോൾ കോച്ച് അറസ്റ്റ്

    Spread the love

    Spread the loveപാൽഘർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ അസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അഭിജിത് മെൻഡൽ (36) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. 2023ൽ വസായിലെ തന്റെ ഫുട്ബോൾ പരിശീലന അക്കാദമിയിൽ ചേർന്ന 17…

    കുട്ടികള്‍ക്കെതിരെ തുടരെ ലൈംഗികാതിക്രമം, നാല് പോക്‌സോ കേസുകളില്‍ പ്രതി; സ്‌നേഹ മെര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും

    Spread the love

    Spread the loveകണ്ണൂര്‍: കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തുന്ന തളിപ്പറമ്പ് പുളിപറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിനെതിരെ നടപടി ശക്തമാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. സ്വന്തംവീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ സ്നേഹയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *