‘കഴുത്തിൽ പരുക്കേറ്റാൽ മരിക്കുമെന്ന് വായിച്ചു’; ഇഷ്ടം ബയോളജി, കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതിയെന്ന് വീട്ടുകാർ, പിന്നാലെ കൊലപാതകം

Spread the love

ബെംഗളൂരു∙ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ വിദ്യാർഥി ഇഷ്ട വിഷയം പഠിക്കാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്. ബയോളജി പഠിക്കാനായിരുന്നു വിദ്യാർഥിക്ക് താൽപ്പര്യം. എന്നാൽ കംപ്യട്ടർ സയൻസ് പഠിക്കാൻ വീട്ടുകാർ വിദ്യാർഥിയെ നിർബന്ധിക്കുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ബയോളജിക്ക് പകരം കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതിയെന്നായിരുന്നു മാതാപിതാക്കളുടെ തീരുമാനം.

 

എന്നാൽ ആദ്യവർഷ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ കംപ്യൂട്ടർ സയൻസിന് വിദ്യാർഥിക്ക് 40 ശതമാനം മാർക്ക് മാത്രമാണ് ലഭിച്ചത്. ഇഷ്ടമില്ലാത്ത വിഷയമായിട്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ നിരന്തരം ഉപദേശിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടി പൊലീസിനോട് പറഞ്ഞു. കഴുത്തിൽ പരുക്കേറ്റാൽ മരിക്കുമെന്ന് വായിച്ചറിഞ്ഞെന്നും അതുകൊണ്ടാണ് സഹോദരിയുടെയും അമ്മയുടെയും അച്ഛന്റെയും കഴുത്തിൽ കുത്തിയതെന്നും വിദ്യാർഥി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ജൂൺ 6-ാം തീയതി കർണാടകയിലെ കൊപ്പൽ ജില്ലയിലായിരുന്നു സംഭവം. പിതാവും സഹോദരിയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കേറ്റ അമ്മ ബെള്ളാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *