സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം; മെഡിക്കൽ വിദ്യാർഥിനിക്കെതിരെ അന്വേഷണം

Spread the love

മുംബൈ ∙ സ്റ്റാൻഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ പുണെ സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സേജൽ പവാർ ഉൾപ്പെട്ട വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെഇഎം മെഡിക്കൽ കോളജ് ‌രണ്ടംഗ കമ്മിഷന‌െ നിയോഗിച്ചു. അവതാരകനായ പ്രണിത് മോറെ കോമഡി ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന്, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ മറുപടിയാണു വിവാദമായത്. അതിനു പിന്നാലെ മഹാരാഷ്ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.

 

സേജൽ പവാർ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ കെഇഎം മെഡിക്കൽ കോളജ് ഡീൻ ഡോ.ഹരീഷ് പഥക്, വിഷയത്തെ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും വ്യക്തമാക്കി. കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം നടപടിയെടുക്കുമെന്നും ഡീൻ പറഞ്ഞു.

 

എന്തും പറയാനുള്ള അവകാശമായി അഭിപ്രായസ്വാതന്ത്ര്യത്തെ കാണാനാകില്ലെന്നും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റെയും അതിരുകൾക്കുള്ളിൽ‌ നിന്നു വേണം അഭിപ്രായപ്രകടനം നടത്താനെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘സ്റ്റാൻഡപ് കോമഡിഷോകൾ ഞാനടക്കം കാണാറുണ്ട്. എന്നാൽ നർമം മാന്യതയുടെ പരിധികൾ ലംഘിക്കുന്നതാകരുത്’– അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇതേ കോമഡിഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ഗുരുഗ്രാം സ്വദേശി ഹിമാൻഷു ജാൻഗ്രയ്ക്കെതിരെയും സ്റ്റാൻഡ് അപ് കൊമീഡിയൻ പ്രണിത് മോറെയ്ക്കെതിരെയും സൈബർ പൊലീസ് കേസെടുത്തിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *