‘ചോദിച്ചത് രണ്ടര ദിവസത്തെ അവധി, ഉത്തരവ് കണ്ട് ഞെട്ടിപ്പോയി’; സ്ഥലംമാറ്റത്തില്‍ അതൃപ്തി അറിയിച്ച് ഡോ. റീന

Spread the love

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതികരിച്ച് ഡോ. കെ ജെ റീന. ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചിട്ടില്ലെന്നും റീന പറഞ്ഞു. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന പറഞ്ഞു.

 

15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും റീന പറഞ്ഞു. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചര്‍ച്ച ചെയ്ത് ഫോണ്‍ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.

 

എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. താന്‍ മാറിയിരിക്കണമെന്ന് നേരിട്ട് പറയുമായിരുന്നെങ്കില്‍ അനുസരിക്കുകമായിരുന്നു. തന്റെ മുപ്പതര വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരിക്കല്‍ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സര്‍വീസിന് തന്നെ വേണ്ടെങ്കില്‍ കടിച്ചുതൂങ്ങി നില്‍ക്കാനില്ല. പക്ഷേ, ഇത്രയും കാലം സര്‍വീസ് കഴിഞ്ഞ് പോകുന്നയാള്‍ക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നും അവര്‍ പറഞ്ഞു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *