പുരുഷന്മാര്‍ക്ക് ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ നാളെ സൗജന്യയാത്ര, സ്ത്രീകള്‍ക്ക് മധുരം; വേറിട്ടൊരു പ്രതിഷേധം

Spread the love

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. എറണാകുളം ആലുവ-മാഞ്ഞാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ലിറ്റില്‍ ഫ്‌ലവര്‍’ എന്ന സ്വകാര്യ ബസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

 

ജൂണ്‍ 15 ( തിങ്കളാഴ്ച) മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അന്നേ ദിവസമായ നാളെ ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ പുരുഷന്മാര്‍ക്ക് ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് ബസുടമ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് വ്യക്തമാക്കി. രാവിലെ 6.30 മുതല്‍ രാത്രി 8 വരെയുള്ള ട്രിപ്പുകളിലെല്ലാം ലിറ്റില്‍ ഫ്‌ലവറില്‍ പുരുഷന്മാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

 

സ്വകാര്യ ബസിനെ കൈവിടാത്ത സ്ത്രീകള്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. ആലുവ – മാഞ്ഞാലി റൂട്ടില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി സര്‍വീസുകളാണ്. 25 വര്‍ഷത്തിലേറെയായി ബസ് സര്‍വീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കൊപ്പമാണ് ഓടുന്നതെന്ന് ബസുടമ ഡേവിസ് പറഞ്ഞു.

 

സര്‍ക്കാരിന്റെ പുതിയ പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. യാത്രക്കാരില്‍ കൂടുതലും വനിതകളായതിനാല്‍ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ബസുടമകളുടെ ആശങ്ക.

  • Related Posts

    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!

    Spread the love

    Spread the loveകലിഫോർണിയ∙ കലിഫോർണിയയിൽ സംഘടിപ്പിച്ച സ്കൈഡൈവിങ് പരിപാടിക്കിടെ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് വനിതാ സ്കൈഡൈവർമാർ മരിച്ചു. സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.   ലൈസൻസുള്ള പരിചയസമ്പന്നരായ സ്കൈഡൈവർമാരാണ് അപകടത്തിൽപ്പെട്ടതെന്ന് സ്കൈഡൈവ് എൽസിനോർ അധികൃതർ അറിയിച്ചു. എയർ എമർജൻസി…

    ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ

    Spread the love

    Spread the loveമറയൂർ: മറയൂർ പോലീസ് സ്റ്റേഷനു മുമ്പിൽവെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുറത്തികൊടി സ്വദേശി ശിവാനന്ദൻ ആണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.   കുടുംബപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *