വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് പരാക്രമം, പൊലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; യുവാവ് പിടിയിൽ

Spread the love

കോട്ടയം: കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം. കോട്ടയം കൂട്ടിക്കൽ സ്വദേശി ഇബ്രാഹിമിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് പിടികൂടി. ഇന്ന് രാവിലൊണ് ഇബ്രാഹിം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ഇയാൾ വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

 

ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ച് പല തരത്തിലുള്ള വിഭ്രാന്തികൾ കാണിക്കുന്നയാളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് പൊലീസ് പറയുന്നത്, ഇയാൾ രാവിലെ മുതൽ അക്രമാസക്തനാകുകയും വീട്ടിൽ ബഹളം വെക്കുകയും ചെയ്തിരുന്നു. രാവിലെ ഇബ്രാഹിം ബഹളം വച്ചതോടെ അമ്മയും സഹോദരിയും വിട് വിട്ടിറങ്ങി.

 

ഇതിന് പിന്നാലെയാണ് ഇബ്രാഹിം സിലിണ്ടർ തുറന്ന് വിട്ടത്. ഗ്യാസിന്റെ ഗന്ധം വന്നതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വളരെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോകും വഴി ഇയാൾ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  • Related Posts

    പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ട്വിസ്റ്റ്

    Spread the love

    Spread the loveതൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് വിവാദമായത്. തൃശ്ശൂരിൽ നിന്ന്…

    കുതിച്ചുയർന്ന് മത്സ്യവില: മത്തിക്കും അയലയ്ക്കും ‘പൊള്ളും വില’; മെനുവിൽനിന്ന് പുറത്തുചാടി ഹോട്ടലിലെ ‘മീൻ വിഭവങ്ങൾ’

    Spread the love

    Spread the loveതിരുവനന്തപുരം ∙ ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയർന്നു. നിരോധനത്തിന് തൊട്ടുമുൻപു കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു. ട്രോളിങ് നിരോധനം പ്രാബല്യത്തിലായതോടെ വില സാധാരണക്കാരുടെ പോക്കറ്റിന് താങ്ങാനാവാത്ത വിധം പിന്നെയും വർധിച്ചു.   മത്തിവില…

    Leave a Reply

    Your email address will not be published. Required fields are marked *