ഒറ്റ ക്ലിക്കില്‍ അക്കൗണ്ട് കാലിയാകും; ഫോണില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്, യുഎഇയില്‍ മുന്നറിയിപ്പ്

Spread the love

അബുദാബി: യുഎഇയില്‍ സൈബര്‍ തട്ടിപ്പുകളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഉപഭോക്തൃ സംരക്ഷണ സേവനങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെയാണ് അബുദാബി പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. സെര്‍ച്ച് എന്‍ജിനുകള്‍ വഴി ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്.

 

ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളുടേതിന് സമാനമായ പേര്, ലോഗോ, ബ്രാന്‍ഡിങ് എന്നിവ ഉപയോഗിച്ചാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ തയാറാക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

 

ഉല്‍പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ പരാതി നല്‍കാന്‍ ഓണ്‍ലൈനില്‍ തിരയുമ്പോള്‍ ഉപയോക്താക്കള്‍ വ്യാജ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു.

 

പരാതികള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി ഉപഭോക്താക്കളില്‍നിന്ന് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും വിദൂര നിയന്ത്രണം ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാനും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നതായും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *