15 വര്‍ഷം വരെ താമസാനുമതി; പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്

Spread the love

കുവൈത്ത് സിറ്റി: പ്രവാസി നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെ കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്ന പുതിയ പദ്ധതിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെ പരിധിയില്‍ വരുന്ന നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകള്‍, പങ്കാളികള്‍, മാനേജര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് 15 വര്‍ഷം വരെ റെസിഡന്‍സി അനുവദിക്കാം.

 

അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റി നല്‍കുന്ന സാധുവായ നിക്ഷേപ ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്തി ദിനാര്‍ നിക്ഷേപവും 10 ലക്ഷം ദിനാര്‍ മൂലധനവും ഉണ്ടായിരിക്കണം. എല്ലാ രേഖകളും സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവൃത്തി ദിവസത്തിനകം അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

നിക്ഷേപ സ്ഥാപനം പ്രവര്‍ത്തനക്ഷമമായി തുടരുകയും എല്ലാ നിബന്ധനകളും പാലിക്കുകയും ചെയ്യുന്നിടത്തോളം റെസിഡന്‍സി പുതുക്കി നല്‍കും. വ്യാജ രേഖകള്‍ സമര്‍പ്പിക്കല്‍, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കല്‍, നിയമലംഘനങ്ങള്‍, അഴിമതി കേസുകളിലെ അന്തിമ ശിക്ഷ എന്നിവയുണ്ടായാല്‍ റെസിഡന്‍സി റദ്ദാക്കാനും വ്യവസ്ഥയുണ്ട്. റെസിഡന്‍സി കാലാവധി അവസാനിച്ചവര്‍ക്കും കുവൈത്തില്‍ 90 ദിവസം വരെ തുടരാന്‍ അനുമതി ലഭിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ ഇത് 180 ദിവസം വരെ നീട്ടാനും സാധിക്കും.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *