സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ടം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ

Spread the love

ചങ്ങനാശേരി ∙ 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി കൂടിയായ ചങ്ങനാശേരിയി‍ൽ 160ൽ അധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ – ചങ്ങനാശേരി റൂട്ടിൽ കെഎസ്ആർടിസിയാണ് ഓടുന്നത്. കോട്ടയം – തിരുവല്ല എംസി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും, പത്തനംതിട്ട ജില്ലയിലേക്കുള്ള കവിയൂർ റോഡുമാണ് സ്വകാര്യബസുകളുടെ പ്രധാന വരുമാന റൂട്ട്.

 

കിഴക്കൻ മേഖലയിലേക്കു കാര്യമായ രീതിയിൽ കെഎസ്ആർടിസി ഓർഡിനറി ഇല്ല. കോട്ടയം – കറുകച്ചാ‍ൽ – കോഴഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി തുടർച്ചയായി സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽനിന്നു കൂടുതൽ യാത്രക്കാരെ നഷ്ടപ്പെട്ടതായും സ്വകാര്യ ബസ് ഉടമകൾ കരുതുന്നു. എംസി റോഡിലൂടെ കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തിയ പല സ്വകാര്യ ബസുകളിലും ഇന്നലെ സ്ത്രീയാത്രക്കാരുടെ തിരക്ക് അധികം കണ്ടില്ല.

 

സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ബസ് ഉടമാ സംഘടനകളുടെ പ്രതീക്ഷ. വിദ്യാർഥികളുടെ സൗജന്യയാത്രാനിരക്ക് 5 രൂപയായി വർധിപ്പിക്കുക, നികുതിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *