സ്പായിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം, യുവതി രക്ഷപ്പെട്ടത് ലോറിയിൽ; 5 പേർ അറസ്റ്റിൽ

Spread the love

മൂവാറ്റുപുഴ∙ സ്പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. യുവതി രക്ഷപ്പെട്ടത് ടോറസ് ലോറിയിൽ കയറി. ടോറസിനെയും യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. യുവതി വിവരം അറിയിച്ചതനുസരിച്ച് ടോറസ് പിറവത്ത് പൊലീസ് തടഞ്ഞു. കടന്നു കളഞ്ഞ യുവാക്കളെ ഇന്ന് പുലർച്ചെ രണ്ടോടെ പൊലീസ് പിടികൂടി. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയായശേഷം പുറത്തുവിടും.

 

ജോലി കഴിഞ്ഞു മടങ്ങിയ സ്പായിലെ ജീവനക്കാരിയായ യുവതിയോട് യുവാക്കൾ മോശമായി പെരുമാറുകയായിരുന്നു. തുടർന്ന്, യുവതി അതുവഴി വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. യുവാക്കൾ ബൈക്കിനെ പിന്തുടർന്നു. ഇതോടെ ബൈക്ക് ഓടിച്ച യുവാവ് യുവതിയെ അതുവഴി വന്ന ടോറസിൽ കയറ്റിവിട്ടു. ടോറസിൽ കയറിയ യുവതി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ടോറസിനെ പിറവത്തുവച്ച് പൊലീസ് പിടികൂടി. ടോറസ് ലോറി ഡ്രൈവറാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് ആദ്യം കരുതിയത്. യുവാക്കളാണ് പിന്തുടർന്നതെന്ന് യുവതി പറഞ്ഞതോടെ പൊലീസ് അന്വേഷണം നടത്തി അഞ്ചുപേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *