മേപ്പാടി വിംസ് ആശുപത്രിക്ക് സമീപം അപകടം; കാറും ആംബുലൻസും കൂട്ടി ഇടിച്ച് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു 

Spread the love

മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം.തുടർന്ന് ആംബുലൻസ് മറിഞ്ഞ്  രോഗി മരിച്ചു.ഗുരുതരാവസ്ഥയിൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടു വരുകയായിരുന്ന ബത്തേരി പഴുപ്പത്തൂർ സ്വദേശി ചപ്പകൊല്ലി ഗോപാലൻ (71)ആണ് മരിച്ചത്.

സംഭവം നടന്ന ഉടൻ തന്നെ പരിക്കേറ്റ രോഗിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി എങ്കിലും മരണം സംഭവിക്കുകയായിരുന്നു.   അപകടത്തിൽ ആംബുലൻസിന്റെ സൈഡിലും കാറിന്റെ മുൻഭാഗത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈത്തിരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും രോഗിയുമായി എത്തിയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്.

ഗോപാലന്റെ ഭാര്യ മാധവി, ആംബുലൻസ് ഡ്രൈവർ ഷമീർ എന്നവർക്ക് പരിക്കേറ്റു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *