അബദ്ധത്തിൽ ഗിയർ മാറ്റി 3 വയസ്സുകാരി, കാർ നേരെ കുളത്തിലേക്ക്; അലറിവിളിച്ച് അമ്മ; മുങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ രക്ഷാപ്രവർത്തനം

Spread the love

മിസോറി∙ നിർത്തിയിട്ടിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരി അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യുഎസിലെ മിസോറിയിലുള്ള സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

 

മേഗൻ കോൾഹാസ് എന്ന യുവതി തന്റെ ജിഎംസി യൂക്കോൺ കാർ കുളത്തിന് സമീപം നിർത്തിയിട്ട ശേഷം മറ്റു മൂന്ന് മക്കളെ സ്കൂൾ ബസ് കയറ്റിവിടാൻ പോയപ്പോഴായിരുന്നു അപകടം. ഈ സമയം മൂന്നുവയസ്സുകാരിയായ മകൾ മാത്രമാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. കുട്ടി അബദ്ധത്തിൽ വാഹനത്തിന്റെ ഗിയർ മാറ്റിയിട്ടതാകാം കാർ മുന്നോട്ട് നീങ്ങി വെള്ളത്തിലേക്ക് മറിയാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

കാർ കുളത്തിലേക്ക് നീങ്ങുന്നത് കണ്ട് അമ്മയും മക്കളും നിലവിളിച്ചെങ്കിലും വാഹനം വേഗത്തിൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ബഹളം കേട്ട് ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ കാറിന്റെ ചില്ലുകൾ തകർത്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കാർ പൂർണമായും വെള്ളത്തിനടിയിലാകുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലായിരുന്നു ഈ മിന്നൽ രക്ഷാപ്രവർത്തനം.

 

അപകടത്തെത്തുടർന്ന് കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനിടെ അമ്മ മേഗന്റെ കാലിന് പരുക്കേറ്റിട്ടുണ്ട്. മകളുടെ ജീവൻ തിരികെ നൽകിയ നാട്ടുകാർക്ക് കുടുംബം നന്ദി അറിയിച്ചു. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം തുടരുകയാണ്.

  • Related Posts

    ജയിലിൽവച്ച് രക്തം ഛർദിച്ചു, നിരപരാധിത്വം തെളിയിക്കാനാകാതെ ‘മടക്കം’; മലയാളി യുവാവ് റിയാദിൽ മരിച്ചു, തീരാവേദനയിൽ കുടുംബം

    Spread the love

    Spread the loveറിയാദ്∙ വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.   എട്ടുവർഷത്തോളമായി സൗദിയിൽ…

    മുൻ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ? വിവരാവകാശ പ്രകാരം ചോദിച്ചത് 1887 ചോദ്യങ്ങൾ

    Spread the love

    Spread the loveചെന്നൈ∙ എന്റെ മുൻ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ? അവൾ വിവാഹിതയാണോ? എവിടെയാണ് ജീവിക്കുന്നത്– വിഴുപ്പുറം സ്വദേശിയായ എ.സന്തോഷ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങളിൽ ചിലതാണിത്. മുൻ കാമുകിയെക്കുറിച്ച് ആർടിഐ നിയമപ്രകാരം ചോദിച്ചത് 97 അപേക്ഷകളിലായി 1,887 ചോദ്യങ്ങൾ. ഹർജികൾ‍…

    Leave a Reply

    Your email address will not be published. Required fields are marked *