കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍; ആധാര്‍ സേവനങ്ങളില്‍ നിര്‍ദേശങ്ങളുമായി ഐടി മിഷന്‍

Spread the love

തിരുവനന്തപുരം: ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐടി മിഷന്‍. കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്ഡേറ്റ് ചെയ്യല്‍ എന്നിവ സംബന്ധിച്ചാണ് ഐടി മിഷന്‍ നിര്‍ദേശം പുറത്തിറക്കിയത്.

 

കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍

 

നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് വിരലടയാളം, കൃഷ്ണമണി രേഖ എന്നിവ ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ തന്നെ ആധാര്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

 

നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍

 

കുട്ടികള്‍ക്ക് 5 വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ – വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ-എന്നിവ നിര്‍ബന്ധമായും പുതുക്കണം. 5 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്.

 

സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍, കോളേജ് അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

 

മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്ഡേറ്റ് ചെയ്യല്‍

 

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

 

ആധാര്‍ സേവനങ്ങള്‍ എവിടെ ലഭിക്കും

 

പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും.

 

പരാതി പരിഹാരം

 

സിറ്റിസണ്‍ കോള്‍ സെന്റര്‍ നമ്പര്‍: 1800-4251-1800 (ടോള്‍ ഫ്രീ), 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442. ഇമെയില്‍; uidhelpdesk@kerala.gov.in

  • Related Posts

    നാസിക്കിൽ നിന്ന് വരവ് കുറഞ്ഞു, സവാള വില കുതിക്കുന്നു; പ്രതീക്ഷ അടുത്ത മാസം എത്തുന്ന ചുവന്ന സവാള

    Spread the love

    Spread the loveകോഴിക്കോട് ∙ സവാള വിലയും കൂടുന്നു. കിലോഗ്രാമിനു 55 മുതൽ 60 രൂപ വരെയാണ് ചില്ലറ വില. ഒരു മാസം മുൻപു വരെ 30 മുതൽ 40 രൂപ വരെയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാളയുടെ…

    ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണം’; വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്‍ജിഒകളും മറ്റ് ഏജന്‍സികളും ഇതിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ ടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

    Leave a Reply

    Your email address will not be published. Required fields are marked *