‘എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ; നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല’; അതുൽ വ്ലോ​ഗ്സിനെതിരെ ലക്ഷ്മി പ്രിയ

Spread the love

യൂട്യൂബർ അതുൽ വ്ലോ​ഗ്സിനെതിരെ രൂക്ഷ മറുപടിയുമായി നടി ലക്ഷ്മി പ്രിയ. നടി പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോ​ഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ​ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും അതുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്.

 

എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെയാണ് പോസ്റ്റെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ, ഈ വൈരാഗ്യത്തിന് കാരണം എന്താണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നാളെ മൊഴി നൽകുമെന്നും പറയുന്നു.

 

“എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ്‌ ഇടുമ്പോൾ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ ?. വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്.

 

ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്.

 

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര എസിപി മനോജ്‌ സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥo ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും. നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല.

 

അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസില്ല. സത്യമേവ ജയതേ ധർമ്മമേവ ജയതേ”- ലക്ഷ്മി പ്രിയ കുറിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *