‘വാര്‍ഷികാഘോഷ സമ്മാനം’; മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും മുന്നറിയിപ്പ്. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ ലിങ്കുകള്‍ സഹിതമാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണ് കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മില്‍മ മുന്നറിയിപ്പ് നല്‍കി. വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് ഈ തട്ടിപ്പ് ലിങ്ക് വ്യാപകമായി പ്രചരിക്കുന്നത്.

 

വാട്‌സ്ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ചിലര്‍ക്ക് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി ലഭിച്ചതോടെയാണ് അധികൃതര്‍ ഔദ്യോഗിക മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലൂടെ ലിങ്ക് വ്യാജമാണെന്നും ആരും ഇത് ഫോര്‍വേഡ് ചെയ്യരുതെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് തട്ടിപ്പുകാര്‍ തെറ്റിദ്ധാരണ പരത്തുന്നതെന്ന് മില്‍മ പറഞ്ഞു. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മില്‍മ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി മില്‍മ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

 

 

  • Related Posts

    വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

    Spread the love

    Spread the loveമലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും…

    ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്

    Spread the love

    Spread the loveതിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉൾപ്പെടെയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *